തിരുവനന്തപുരം* : സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ (പിങ്ക് ഒക്ടോബർ) ഭാഗമായി, രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെയുള്ള രോഗനിർണയത്തിനും, കൃത്യസമയത്തുള്ള ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് മാൻകൈൻഡ് ഫാർമ ക്യാമ്പയ്ൻ. ക്യാൻസർ ബോധവൽക്കരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ വ്യക്തികളെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘1 മില്യൺ ലൈവ്സ്’ (1 Million Lives) പദ്ധതിയുടെ ഭാഗമായാണ് ഈ കാമ്പയിൻ സംഘടപ്പിക്കുന്നത്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത് കൃത്യസമയത്ത് വൈദ്യസഹായം തേടാൻ സഹായിക്കും. സ്തനങ്ങളിൽ കാണപ്പെടുന്ന തടിപ്പുകൾ, വലിപ്പത്തിലോ രൂപത്തിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ, ചർമ്മത്തിലോ മുലക്കണ്ണിലോ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് നടത്തുന്ന ക്ലിനിക്കൽ പരിശോധനകളിലൂടെയും മാമ്മോഗ്രാഫിയിലൂടെയും രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും.
“ക്യാൻസർ ബോധവൽക്കരണം വെറും ആശുപത്രികളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല, മറിച്ച് അത് ജനങ്ങളുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാകണം,” എന്ന് മാൻകൈൻഡ് ഫാർമ സീനിയർ പ്രസിഡന്റ് അതിഷ് മജുംദാർ പറഞ്ഞു. “വിശ്വസനീയമായ ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കാനും സ്വന്തം ആരോഗ്യത്തിനായി ശരിയായ തീരുമാനങ്ങൾ എടുക്കാൻ ആളുകളെ പ്രാപ്തരാക്കാനുമാണ് ‘1 മില്യൺ ലൈവ്സ്’ പദ്ധതിയിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്. പിങ്ക് ഒക്ടോബർ കാമ്പയിൻ ഈ ലക്ഷ്യത്തിന് കൂടുതൽ കരുത്തേകുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് ഏറ്റവും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് സഹായകമാകും. രോഗനിർണയത്തോടൊപ്പം നടത്തുന്ന ട്യൂമർ പ്രൊഫൈലിംഗും, ആവശ്യമുള്ള ഘട്ടങ്ങളിലെ HER2 (എച്ച്.ഇ.ആർ.2) പരിശോധനയും ട്യൂമറിന്റെ കൃത്യമായ സ്വഭാവം മനസ്സിലാക്കാനും വ്യക്തിഗതമായ ചികിത്സ തിരുമാനിക്കാനും സഹായിക്കും. “സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ തന്നെ ഡോക്ടറെ കാണുന്നത് കൃത്യമായ രോഗനിർണയത്തിന് അത്യന്താപേക്ഷിതമാണ്. ഓരോരുത്തരുടെയും പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച വേണം സ്ക്രീനിംഗ് പരിശോധനകൾ നടത്താൻ. ബയോമാർക്കർ, HER2 തുടങ്ങിയ പരിശോധനകൾ രോഗിക്ക് അനുയോജ്യമായ മികച്ച ചികിത്സ നിശ്ചയിക്കാൻ സഹായിക്കും. കൃത്യമായ അവബോധം നൽകുന്നതിലൂടെ കൂടുതൽ പേർക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കും” എന്ന് തിരുവനന്തപുരം കരമന പി.ആർ.എസ് ആശുപത്രിയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രാമദാസ് കുന്നമ്പത്ത് പറഞ്ഞു.
2026 ജൂണിലാണ് മാൻകൈൻഡ് ഫാർമ ‘1 മില്യൺ ലൈവ്സ്’ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 500-ലധികം ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണ പരിശീലനം നൽകിക്കഴിഞ്ഞു. കൂടാതെ ജൂലൈ മാസത്തിൽ, 10 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണം ഏറ്റെടുക്കുമെന്ന് 285 ഡോക്ടർമാർ പ്രതിജ്ഞയെടുത്തിരുന്നു. രോഗപ്രതിരോധത്തിനും പ്രിവന്റീവ് ഓങ്കോളജിക്കും പ്രാധാന്യം നൽകിക്കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മാൻകൈൻഡ് ഫാർമ വ്യക്തമാക്കി.
***