anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സി. കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം*

നാഗ്പൂർ: ഇരുപത്തിമൂന്ന് വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റിന് 285 റൺസെന്ന നിലയിലാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ വേദാന്ത് ദിഘാതയെ പുറത്താക്കി അഭിജിത് പ്രവീണാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാൽ തുടർന്നങ്ങോട്ട് കളിയുടെ നിയന്ത്രണം വിദർഭയുടെ ബാറ്റർമാർ ഏറ്റെടുത്തു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നീൽ അഥാലെയും ശ്രീ ചൌധരിയും ചേർന്ന് 174 റൺസ് കൂട്ടിച്ചേർത്തു. 94 റൺസെടുത്ത നീൽ അഥാലെ അർജുൻ വേണുഗോപാലിന്റെ പന്തിൽ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 93 റൺസെടുത്ത ശ്രീ ചൌധരി അർജുൻ ആർ. നായരുടെ പന്തിൽ ക്ലീൻ ബൗൾഡായി.

തുടർന്നെത്തിയ വിദർഭ ക്യാപ്റ്റൻ ജഗ്ജോത് സസൻ 18 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 19 റൺസെടുത്ത വരുൺ ബിഷ്ഠ് അർജുൻ ആർ. നായരുടെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ 54 റൺസോടെ മൊഹമ്മദ് ഫയസ് ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി അർജുൻ ആർ. നായർ രണ്ടും അഭിജിത് പ്രവീണും അർജുൻ വേണുഗോപാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051