anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മമ്മൂട്ടി വിവാദം അവസാനിപ്പിക്കണമെന്ന് മുൻ സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ

പെരിന്തൽമണ്ണ. വയനാട്ടിലെ റഫീക്കിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള വിവാദങ്ങൾ എല്ലാവരും അവസാനിപ്പിക്കേണ്ടതാണെന്ന് മുൻ സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ പറഞ്ഞു. പാലോളിയെ പോലെ സൗമ്യനായ ഒരു വ്യക്തിയാണ് റഫീഖ് എന്നും ഇതിന്റെ പേരിൽ നടത്തുന്ന വിവാദങ്ങളിൽ സഖാക്കൾ ഉൾപ്പെടെരുതെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

 

സഖാവ് റഫീഖ് സൗമ്യനും ശാന്തനും അങ്ങേ അറ്റം മര്യാദക്കാരനുമായ ഒരു റിയൽ കോമറേഡാണ്. അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഓർമ്മ വരാറുള്ളത് ലാളിത്യത്തിൻ്റെയും വിനയത്തിൻ്റെയും ആൾരൂപമായ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവ് പാലോളിയെ ആണ്.

വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ ദുരന്തം മൂലം തകർന്ന ഒരു നാടിൻ്റെ പുനരുദ്ധാരണത്തിൽ മുഴുകിയ അനുഭവമുള്ള റഫീഖ് സ്വാഭാവികമായും ആതിഥേയനായി പോവുകയാണ്. മമ്മൂട്ടി ആയാലും രാഹുൽ ഗാന്ധി ആയാലും പ്രിയങ്ക യായാലും പിണറായി ആയാലും VD സതീശനായാലും നാട്ടുകാരൊന്നിച്ച് കൂടി കാര്യങ്ങൾ വിശദീകരിക്കാനും സന്ദർശനം സഫലമാക്കുന്നതിനും റഫീഖ് കൂടെ ഉണ്ടാകണം. തന്നെ പക്കാ പാർട്ടി കാരനായി മുദ്രകുത്തപ്പെടുമോ എന്ന ആശങ്കയിൽ നിന്നുമായിരുന്നു മമ്മുട്ടിയുടെ വാക്കുകൾ എന്ന് മനസിലാക്കാൻ അതി ബുദ്ധി ഒന്നും ആവശ്യമില്ല അതാണ് മമ്മൂട്ടി. അങ്ങനെ തന്നെ മനസ്സിലാക്കുന്നതാണ് ഉചിതം. ഉള്ളിൽ തോന്നുന്നത് ഒളിച്ചു വക്കാതെ വിളിച്ചു പറയുന്ന പ്രകൃതം അദ്ദേഹത്തിനെന്നും ഉണ്ട്.

റഫീഖിൻ്റെ ശാന്തതയും സൗമ്യതയും ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തെ പരുക്കനായി നമുക്ക് തോന്നാം പക്ഷെ ഈ പരുക്കൻ രീതി നാളികേരപരുവത്തിൽ ആണ് എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടായിരിക്കാം സ റഫീഖ് മറുത്തൊന്നും പറയാതിരുന്നത് 2007 ൽ DYFI യുടെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ചെന്നൈയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം നടത്തിയ ഒരു അഭിപ്രായ പ്രകടനം വലിയ വിവാദം ആണ് ഉണ്ടാക്കിയത്.

ഗുജറാത്തിൽ DYFI സജീവമായി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ കലാപം ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു ആ വാക്ക്. അതിനു പുറകിൽ യൂത്ത് കോൺഗ്രസ് ഉൾപെടെയുള്ള ചിലർ അദ്ദേഹത്തെ ആക്ഷേപിക്കുകയും ബഹിച്ച്കരണ ആഹ്വാനം മുഴക്കുകയും ചെയതു.
അതിൽ ഖിന്നനായ അദ്ദേഹം ഇടക്കിടെ വിളിക്കുകയും പരാതി പറയുന്നതും പതിവായിരുന്നു അദ്ദേഹത്തെപോലെയുള്ള മഹാനടനെ ബഹിഷ്കരിക്കാൻ എങ്ങനെ സാധിക്കും എന്ന യുക്തിയായിരുന്നു എൻ്റെ മറുപടികൾ. ഉള്ളിലുള്ള ശുദ്ധതയും പുറമേക്കുള്ള പരുക്കൻ രീതികളും ചേർന്ന ആളാണ് മമ്മൂട്ടി എന്നതിന് ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയും.

ഈ ഇടക്കാണ് എൻ്റെ സുഹൃത്തായ ഒരു പാവപ്പെട്ട രോഗിക്ക് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഹാർട്ട് ഫൗണ്ടേഷൻ്റെ സഹായം വേണ്ടി വന്നത് സാധ്യത ആരാഞ്ഞ് ഒരു വാട്സ് ആപ്പ് സന്ദേശം ഞാൻ അയച്ചു. അദ്ദേഹം ചികിൽസയിൽ ആയിരുന്നെങ്കിലും 10 മിനുട്ടിനകം മറുപടി വന്നു. 10 ലക്ഷത്തിൽ അധികം ചിലവ് വന്ന സർജറിയും ചികിൽസയും നടന്നു. ഇപ്പോൾ പൂർണമായ ആരോഗ്യവാനായി ഇരിക്കുന്നു കാണുകയോ കേൾകുകയോ ചെയ്യാത്ത ഒരാൾക് വേണ്ടി അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് കിനിഞ്ഞിറങ്ങിയ സ്നേഹത്തിൻ്റെ ഉറവ എന്നെ ആശ്ചര്യ പ്പെടുത്തി മമ്മൂട്ടിയെ പോലെയുള്ള പച്ച മനുഷ്യൻ്റെ രീതികൾ നമുക്ക് വേണം സഖാവ് റഫീഖിനെ പോലെയുള്ള സൗമ്യ ദീപ്തമായ സഖാക്കളും നമുക്ക് വേണം ദയവായി ഇനിയും ഇതൊരു അജണ്ടയാക്കി ചർച്ചക്ക് എടുത്ത് ആത്മമനിർവൃതി നേടുന്നവർ അത് അവസാനിപ്പിക്കുക.

ശ്രീരാമകൃഷ്ണൻ തന്റെ നിലപാടുകൾ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു

Spread the News

Leave a Comment

IMG 20260806 WA0051