anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അലി പയ്യനാടൻ കുടുംബ സഹായ ഫണ്ട് കൈമാറി

പെരിന്തൽമണ്ണ : ബസ് ജീവനക്കാരനായിരുന്ന അലി പയ്യനാടന്റെ കുടുംബത്തെ സഹായിക്കാൻ സ്വരൂപിച്ച _₹13,07,131/- (പതിമൂന്ന് ലക്ഷത്തി ഏഴായിരത്തി നൂറ്റി മുപ്പത്തിയൊന്ന് രൂപ)_ കുടുംബ സഹായ ഫണ്ട് കമ്മിറ്റി ചെയർമാൻ _മുഹമ്മദലി ഹാജി വെട്ടത്തൂർ_, സ്ഥലം മുദരിസ് _ഇസ്ഹാഖ് അലി ഫൈസി_ അവർകൾക്ക് കൈമാറി.

ചടങ്ങിൽ _പനങ്ങാട്ട് വാപ്പു_ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ _കൊമ്പൻ ഉസ്മാൻ_, _ഫിറോസ് ഖാൻ കാവുങ്ങൽ_, _കമ്മിറ്റി കൺവീനർ മാടാല മുഹമ്മദലി_, _അനിൽ കുറുപ്പത്ത്_, _ഹംസ കെ.ടി_ എന്നിവർ സംസാരിച്ചു.

_അസൈനാർ പനങ്ങാട്ടിൽ_ സ്വാഗതവും _പി.കെ. അബ്ദുസമദ്_ നന്ദിയും പറഞ്ഞു.

_കുടുംബ സഹായത്തിനായി സർവീസ് നടത്തിയ 29 ബസുകളിൽ നിന്ന് ₹8,78,265, പെരിന്തൽമണ്ണയിലെ മറ്റു ബസ് ഉടമകളിൽ നിന്ന് ₹1,60,500, പെരിന്തൽമണ്ണ ബസ് ഉടമകളും തൊഴിലാളികളും നാട്ടുകാരും സംയുക്തമായി നടത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ₹1,31,586,_

_തിരൂർ ബസ് തൊഴിലാളി CITU – ₹1,01,000,_
_വേങ്ങര ബസ് തൊഴിലാളി CITU – ₹27,080,_
_കൊണ്ടോട്ടി ബസ് തൊഴിലാളി CITU – ₹25,500,_
_പെരിന്തൽമണ്ണ ഓട്ടോ തൊഴിലാളി CITU – ₹5,000,_
_പെരിന്തൽമണ്ണ വഴിയോര കച്ചവടക്കാർ CITU – ₹5,000,_
_പെരിന്തൽമണ്ണ പൂപ്പലം ഫിഷ് മാർക്കറ്റ് CITU – ₹5,000,_
അടക്കം ₹13,07,131/-_ ആണ് കൈമാറിയത്.

ഫണ്ടുമായി സഹകരിച്ച നല്ലവരായ നാട്ടുകാർക്കും തൊഴിലാളികൾക്കും ബസ് ഉടമസ്ഥ സംഘത്തിനും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051