ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിലാണ് അല്പം മുമ്പ് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മാങ്ങോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരും കാറൽമണ്ണ സ്വദേശികളാണ്
ഹൈസ്കൂൾ റോഡിൽ വാഹനങ്ങൾ പോകുന്നത് അമിതവേഗതയിൽ ആണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി അപകടങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്നും അധികാരികളുടെ ഭാഗത്ത് നിന്നും സ്പീഡ് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.