ചെർപ്പുളശ്ശേരി. ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് മകര ചൊവ്വയോടെ തുടക്കമാകും. വള്ളുവനാട്ടിലെ കാളവേല ആഘോഷങ്ങളുടെ വരവറിയിക്കുന്ന പ്രസിദ്ധമായ കാളവേല ഫെബ്രുവരിയിൽ ആണ് നടക്കുക. 60 ലധികം ജോഡി ഇണക്കാളക്കോലങ്ങൾ ഒരേസമയം ക്ഷേത്രത്തിലെത്തുന്ന അപൂർവമായ കാഴ്ചയാണ് കാളവേല. ആലിൽ തുടങ്ങി മുളയിൽ അവസാനിക്കുക എന്നാണ് പഴമൊഴി. പുത്തനാൽക്കലൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി മുളയങ്കാവിൽ അവസാനിക്കുന്ന ഉത്സവം വരെയുള്ള 5 മാസത്തോളം നീണ്ടുനിൽക്കുന്ന വള്ളുവനാടൻ കാവൽസവങ്ങളുടെ തുടക്കം കൂടിയാണ് ചെർപ്പുളശ്ശേരിയിൽ നടക്കുക. അഡ്വക്കേറ്റ് പി ജയൻ, പി കുട്ടൻ, ജയപ്രകാശ് മനവഴി, സൂര്യാ സുരേഷ്, കെ കെ ഗണേശൻ തുടങ്ങിയവരടങ്ങുന്ന ജനകീയ കമ്മിറ്റിയാണ് ഇത്തവണ പൂരം നിയന്ത്രിക്കുക ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഉത്സവാഘോഷങ്ങൾ ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ്.
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് മകര ചൊവ്വയോടെ തുടക്കം