anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമലയിൽ പ്രൊഫഷണൽ കലാപരിപാടികൾ അവതരിപ്പിക്കാൻ 30 ലക്ഷം

ശബരിമല. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പ്രഫഷണല്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ മുപ്പത് ലക്ഷം രൂപ അനുവദിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സൗജന്യമായുള്ള പരിപാടിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പതിനഞ്ചില്‍ കുറയാത്ത പരിപാടിക്കായി മൂന്നംഗ സമിതിക്കും രൂപം നല്‍കി. അനാവശ്യ ചെലവിനും വിമര്‍ശനത്തിനും ഇടയാക്കുമെന്ന് ആക്ഷേപം. സന്നിധാനത്ത് സ്ത്രീകളുടെ തിരുവാതിര അവതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ പൂര്‍ത്തിയാക്കിയിട്ട് പോരേ പണച്ചെലവുള്ള പരിപാടിയെന്ന സംശയം. കലാകാരൻമാരെയും കൂടെ നിർത്തേണ്ടേ എന്ന് ബോര്‍ഡിന്‍റെ മറുചോദ്യം. ഇതിന്‍റെ ഭാഗമായാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് മുപ്പത് ലക്ഷം രൂപ വകയിരുത്തിയത്. ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഉള്‍പ്പെടെ പങ്കാളികളാവുന്ന പതിന‍ഞ്ചില്‍ കുറയാത്ത പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ നിലവാരം നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051