anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആനമങ്ങാട് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 8 മുതൽ

ആനമങ്ങാട്:** വടക്കൻ സിറ്റി അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2026 നവംബർ 8 ഞായറാഴ്ച മുതൽ 15 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും. നവംബർ 8-ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം 6.15-ന് ക്ഷേത്രം മേൽശാന്തി രതീഷ് ജാലമന ദീപപ്രോജ്വലനം നിർവഹിക്കും. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

പ്രശസ്ത യജ്ഞാചാര്യൻ വെള്ളിനേഴി ഹരികൃഷ്ണൻ യജ്ഞത്തിന് മുഖ്യകാർമികത്വം വഹിക്കും.  കാലടി ശങ്കരനാരായണൻ നമ്പൂതിരി,  കറുത്തേടത്ത് കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് യജ്ഞത്തിൻ്റെ സഹാചാര്യന്മാർ.

സപ്താഹ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 6.15-ന് വിഷ്ണു സഹസ്രനാമ പാരായണത്തോടുകൂടി ആരംഭിച്ച് വൈകുന്നേരം 6.30 വരെ ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. സൂതശൗനക സംവാദം, നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, നവംബർ 13-ലെ രുക്മിണീ സ്വയംവര ഘോഷയാത്ര, കുചേലവൃത്തം, സന്താനഗോപാലം തുടങ്ങി വിവിധ ദിവസങ്ങളിലായി നിരവധി വിശേഷാൽ ചടങ്ങുകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്.

സമാപന ദിവസമായ നവംബർ 15 ഞായറാഴ്ച യജ്ഞസമർപ്പണം, ദീപാരാധന, ആചാര്യ ദക്ഷിണ, യജ്ഞപ്രസാദ വിതരണം എന്നിവ നടക്കും. അന്നേദിവസം ഉച്ചയ്ക്ക് 1 മണിക്ക് മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്. യജ്ഞ ദിവസങ്ങളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഭക്തജനങ്ങൾ എല്ലാവരും സപ്താഹയജ്ഞത്തിൽ പങ്കാളികളായി അനുഗ്രഹം പ്രാപിക്കുവാൻ അഭ്യർത്ഥിക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051