anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി. ടി. ഭാസ്കരപ്പണിക്കർ അനുസ്മരണവും ജില്ലാ ബാലശാസ്ത്ര പ്രതിഭാസംഗമവും നാളെ

സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) 

പൊതു വിദ്യാഭ്യാസ വകുപ്പ് , മലയാളം മിഷൻ, പി.ടി.ബി സ്മാരക ട്രസ്റ്റ്, കാൻഫെഡ്, ഇഗ്നേറ്റ് എന്നിവകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന
പി.ടി. ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ പാലക്കാട് ജില്ലാതലബാലശാസ്ത്ര പ്രതിഭകളുടെ സംഗമവും പി.ടി.ഭാസ്ക്കരപ്പണിക്കർ അനുസ്മരണവും നവംബർ 22 നു ഞായറാഴ്ച അടയ്ക്കാപത്തൂർ ഹൈസ്കൂളിനു സമീപമുള്ള ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക സഭാ മന്ദിരത്തിൽ വെച്ച് നടത്തും. സംഗമവും അനുസ്മരണ സമ്മേളനവും
വെളളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ സുരേഷ് ഉദ്ഘാടനം ചെയ്യുന്നതാണ്.
പ്രമുഖ സാമൂഹ്യ നിരീക്ഷകനും നിയമ വിദഗ്ധനും
പരിസ്ഥിതി പ്രവർത്തകനും 1997 ലെ പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷ സംസ്ഥാന ജേതാവുമായ അഡ്വ. ഹരീഷ് വാസുദേവൻ സ്മാരക പ്രഭാഷണം നടത്തും. രാവിലെ 11 മണിക്ക് നടത്തുന്ന അനുസ്മരണ യോഗത്തിൽ
വാർഡ് മെമ്പർ കെ.ടി. ഉണ്ണികൃഷ്ണൻ
അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പാൾ ടി. ഹരിദാസൻ പ്രധാനാധ്യാപിക എം ആർ മൃദുല, ബിജുമോൻ പന്തിരുകുലം എന്നിവർ ആശംസകൾ നൽകി സംസാരിക്കും.
രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ബാലശാസ്ത്ര പ്രതിഭാ സംഗമം ഉണ്ടായിരിക്കും
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ബാല ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കുമെന്ന് പി.ടി.ബി സ്മാരക ട്രസ്റ്റ് ഭാരവാഹികളായ ടി.ജി നിരഞ്ജൻ, ഡോ. കെ അജിത്, പി.ടി ബി ബാലശാസ്ത്ര പരീക്ഷാ ജില്ലാ അക്കാദമിക് കൺവീനർ വി ഗോപീകൃഷ്ണൻ നളന്ദ എന്നിവർ അറിയിച്ചു.
പ്രതിഭാ സംഗമത്തിൽ പങ്കടുക്കുന്ന ബാല ശാസ്ത്ര പ്രതിഭകൾക്ക് ബാലശാസ്ത്ര പുരസ്ക്കാരങ്ങൾ സർട്ടിഫിക്കറ്റുകൾ  ഇന്ത്യനൂർ ഗോപി മാസ്റ്ററുടെ സ്മരണയിൽ നൽകുന്ന ശാസ്ത്ര പരിസ്ഥിതി പുസ്തകങ്ങൾ കൂടുതൽ മികച്ച പ്രതിഭകൾക്ക്  പി.വി.മാധവൻ മാസ്റ്റർ സ്മാരക പുരസ്ക്കാരങ്ങൾ എന്നിവകളും സമ്മാനിക്കുന്നതാണ്.

 

Spread the News

Leave a Comment

IMG 20260806 WA0051