anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഷോർണൂരിൽ നിന്നും ഉച്ചയ്ക്കുശേഷം ട്രെയിനുകൾ അനുവദിക്കണമെന്ന് യാത്രക്കാർ

ഷോർണൂർ. ഷോർണൂർ നിലമ്പൂർ റൂട്ടിൽ ഉച്ചയ്ക്ക് 2 20 കഴിഞ്ഞാൽ വൈകുന്നേരം 6 10 വരെ ട്രെയിനുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. നിരവധി പുതിയ ട്രെയിനുകൾ നിലമ്പൂർ ഷോർണൂർ റൂട്ടിൽ അനുവദിച്ചിട്ടുണ്ടെങ്കിലും ഉച്ചയ്ക്കുശേഷം ഷൊർണൂരിൽ എത്തുന്ന യാത്രക്കാർക്ക് നിലമ്പൂരിലേക്ക് എത്തണമെങ്കിൽ വൈകുന്നേരം 6 മണി വരെ കാത്തിരിക്കണം എന്നതാണ് നിലവിലെ അവസ്ഥ. ഈ സമയത്തിന് നിരവധി ട്രെയിനുകൾ പല ഭാഗങ്ങളിൽ നിന്നും ഷോർണൂരിൽ എത്തുന്നുണ്ട്

എന്നാൽ ഈ ട്രെയിനുകളിൽ എത്തുന്ന നിലമ്പൂരിലേക്കുള്ള യാത്രക്കാർ മണിക്കൂറുകൾ  കാത്തിരിക്കേണ്ട അവസ്ഥയിൽ നിന്നും മാറ്റം വരുത്തണമെന്ന് യാത്രക്കാർ പറയുന്നു. ഹരിത ഭംഗിയിലൂടെ ഷൊർണൂരിൽ നിലമ്പൂരിലേക്ക് യാത്ര ചെയ്യാം എന്നതിനാൽ എത്ര ട്രെയിനുകൾ അനുവദിച്ചാലും അതിൽ എല്ലാം യാത്രക്കാർ ധാരാളം ഉണ്ടെന്നാണ്  വസ്തുത ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ ഇതിനെ ഒരു മാറ്റം വരുമെന്ന് തന്നെയാണ് യാത്രക്കാരുടെ കണക്കുകൂട്ടൽ

Spread the News

Leave a Comment

IMG 20260806 WA0051