anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പ്രതിഭാ സംഗമം മയൂരിയും അനന്യയും ജേതാക്കൾ

അടയ്ക്കാപുത്തൂർ ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക സഭാമന്ദിരത്തിൽ നടത്തിയ പാലക്കാട് ജില്ലാതല പി.ടി.ബി സ്മാരക ബാലശാസ്ത്ര പ്രതിഭ സംഗമത്തിൽ യു പി വിഭാഗത്തിൽ കല്ലുവഴി എ യു പി സ്കൂളിലെ മയൂരി എം, ഹൈസ്കൂൾ വിഭാഗത്തിൽ അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ അനന്യ എസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന ദേശീയ ആഗോളതല ഓൺ ലൈൻ പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുന്നതിന്ന് അർഹരായി .IMG 20261123 WA0147 (1)

മയൂരി എം കഴിഞ്ഞ വർഷത്തെ ആഗോള ബാലശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനിയാണ്.
രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം യു പി വിഭാഗത്തിൽ അടയ്ക്കാപുത്തൂർ എ യു പി എസ് വിഘ്നേഷ് പി എസ് , കല്ലുവഴി എ യു പി എസിലെ ഘനശ്യാം പി ഹൈസ്കൂൾ വിഭാഗത്തിൽ ചെർപ്പുളശേരി ജി എച്ച് എസി ലെ നിരഞ്ജന ശങ്കർ , പെരിങ്ങോട് എസ് എസ് എസിലെ ദേവ്ന പി എസ് എന്നിവർ
കരസ്ഥമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051