അടയ്ക്കാപുത്തൂർ ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക സഭാമന്ദിരത്തിൽ നടത്തിയ പാലക്കാട് ജില്ലാതല പി.ടി.ബി സ്മാരക ബാലശാസ്ത്ര പ്രതിഭ സംഗമത്തിൽ യു പി വിഭാഗത്തിൽ കല്ലുവഴി എ യു പി സ്കൂളിലെ മയൂരി എം, ഹൈസ്കൂൾ വിഭാഗത്തിൽ അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ അനന്യ എസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന ദേശീയ ആഗോളതല ഓൺ ലൈൻ പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുന്നതിന്ന് അർഹരായി .
മയൂരി എം കഴിഞ്ഞ വർഷത്തെ ആഗോള ബാലശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനിയാണ്.
രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം യു പി വിഭാഗത്തിൽ അടയ്ക്കാപുത്തൂർ എ യു പി എസ് വിഘ്നേഷ് പി എസ് , കല്ലുവഴി എ യു പി എസിലെ ഘനശ്യാം പി ഹൈസ്കൂൾ വിഭാഗത്തിൽ ചെർപ്പുളശേരി ജി എച്ച് എസി ലെ നിരഞ്ജന ശങ്കർ , പെരിങ്ങോട് എസ് എസ് എസിലെ ദേവ്ന പി എസ് എന്നിവർ
കരസ്ഥമാക്കി.