തൃശ്ശൂർ. 2026 ലെ തിലകൻ സൗഹൃദ സമിതി സുവർണ്ണ മുദ്രാ പുരസ്കാരം ചലച്ചിത്ര നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിക്ക് സമർപ്പിക്കും. ഡിസംബർ എട്ടിന് തിലകന്റെ 91 ആം ജന്മനാളിൽ തൃശ്ശൂർ ടൗൺഹാളിൽ വച്ചാണ് പുരസ്കാര വിതരണം നടത്തുന്നത്. ചടങ്ങ് തൃശ്ശൂർ മേയർ ഡോക്ടർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തിലകൻ സൗഹൃദ സമിതി ചെയർമാൻ സ്പടികം ജോർജ് അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. . ചലച്ചിത്ര താരം ടി ജി രവി മുഖ്യാതിഥിയായി പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ സി ജമാദേവി, ശ്രീജിത്ത് രവി, സാജു കൊടിയൻ, ജലജാ റാണി, സീരിയൽ താരങ്ങളായ നവനീത് കൃഷ്ണ, ശ്രേയ പ്രകാശ്, ജിത്തു വേണുഗോപാൽ തുടങ്ങിയ നിരവധി കലാകാരന്മാർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. കൂടാതെ മികച്ച വ്യാപാരി വ്യവസായികൾ, സിനിമ സാങ്കേതിക പ്രവർത്തകർ, എഴുത്തുകാർ കലാകാരന്മാർ അങ്ങനെ നിരവധി പേർക്ക് പുരസ്കാര വിതരണം നടത്തും
പുരസ്കാര നിറവിൽ അനുഗ്രഹ വിഷനും
അനുഗ്രഹ വിഷൻ മാനേജിംഗ് ഡയറക്ടറും, ചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഡോക്ടർ പി മുരളി മോഹൻ തിലകൻ സൗഹൃദ വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങും.
അവാർഡ് ദാനത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ സദസ്സിന് ഹരം പകരും. തിലകൻ സൗഹൃദ സമിതിയുടെ മുഖ്യ സംഘാടകരായ പി എസ് സുഭാഷ്, മഞ്ജു സുഭാഷ് . തിലകൻ സൗഹൃദ സമിതിയുടെ പി ആര് ഒ ലെനിൻ അനിരുദ്ധൻ തുടങ്ങിയവരാണ് പരിപാടികൾ നിയന്ത്രിക്കുന്നത്.