ചെർപ്പുളശ്ശേരി. മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ ദശലക്ഷ ദീപ സമർപ്പണം മണ്ഡല മാസം മുഴുവൻ ദിവസേന നടക്കുന്നു. ദീപ സമർപ്പണം നടത്തുന്നതിലൂടെ ഗൃഹത്തിലും പ്രദേശത്തും ഐശ്വര്യം വരും എന്നത്രേ വിശ്വാസം. അതുകൊണ്ടുതന്നെ നൂറുകണക്കിന് ആളുകൾ നിത്യേന ദീപ സമർപ്പണത്തിനായി അയ്യപ്പൻകാവിൽ എത്തിച്ചേരുന്നുണ്ട്. മാല ധരിക്കുന്നതിനും ശബരിമലയ്ക്ക് കെട്ടുമുറുക്കുന്നതിനും ഇവിടെ പ്രധാനമാണ്. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞാൽ നടക്കുന്ന അയ്യപ്പൻ തീയ്യാട്ട് എന്ന് അനുഷ്ഠാനം ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ്.