anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്,. പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

പെരിന്തൽമണ്ണ. ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സഹകരണ ബാങ്കിലെ ജീവനക്കാരനും മണലായ സ്വദേശിയുമായ കോക്കാടൻ സലാം ഒന്നാം പ്രതിയായാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പലരുടെയും അക്കൗണ്ടുകളിൽ നിന്ന് ഇയാൾ പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. തട്ടിപ്പിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നു കളഞ്ഞതായി സൂചനയുണ്ട്.
തങ്ങളുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് കേസ് അന്വേഷിച്ചത്. പല ആളുകളുടെയും ലക്ഷക്കണക്കിന് രൂപ ബാങ്ക് ജീവനക്കാരനായ സലാം തട്ടിയെടുത്തു എന്നതാണ് നിലവിലെ കേസ്. എന്നാൽ ഒരു ജീവനക്കാരൻ ഇത്തരത്തിൽ പണം തട്ടിയെടുത്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മറ്റു മൂന്നു ജീവനക്കാരെ കൂടി പോലീസ് ചോദ്യം ചെയ്തു വരുന്നതായി സൂചനയുണ്ട്. ഒരു ഗ്രാമത്തിലെ പ്രധാന പണമിടപാട് സ്ഥാപനമായ സഹകരണ ബാങ്കുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നതിന് പകരം തട്ടിപ്പും വെട്ടിപ്പും നടത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ബാങ്കിനെ ആശ്രയിച്ച് പണം നിക്ഷേപിച്ചവർ ആശങ്കാകുലരാകുന്നു. ഇത്തരത്തിൽ പലരും തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതായി സൂചനയുണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാങ്കിനെ ബാധിക്കില്ലെന്നാണ് ഭരണസമിതി പറയുന്നത്. യുഡിഎഫ് ഭരിക്കുന്ന ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് ഇത്തരത്തിൽ ആവാനുള്ള കാരണം ലീഗിലെ ചേരി പോരാണെന്നും നാട്ടുകാർ പറയുന്നു.

Spread the News

1 thought on “ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്,. പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു”

Leave a Comment

IMG 20260806 WA0051