anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു, മികച്ച നടൻ മമ്മൂട്ടി

തിരുവനന്തപുരം : 55ാമത്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ചിത്രം  ഭ്രമയുഗം.

*കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2024) സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മെഗാസ്റ്റാർ മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ഷംല ഹംസ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ചിദംബരം തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനും അർഹനായത്. കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച മലയാള ചിത്രമായി ‘പ്രേമലു’ തിരഞ്ഞെടുക്കപ്പെട്ടു.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

 

മികച്ച ചിത്രം:
മഞ്ഞുമ്മൽ ബോയ്സ്
സംവിധായകൻ: ചിദംബരം
നിർമ്മാതാവ്: സൗബിൻ ഷാഹിർ
നിർമ്മാതാവ്: ബാബു ഷാഹിർ
നിർമ്മാതാവ്: ഷോൺ ആൻ്റണി

രണ്ടാമത്തെ മികച്ച ഫീച്ചർ ഫിലിം:
ഫെമിനിച്ചി ഫാത്തിമ
സംവിധായകൻ: ഫാസിൽ മുഹമ്മദ്
നിർമ്മാതാവ്: താമർ കെ.വി.
സുധീഷ് സ്കറിയ

മികച്ച സംവിധായകൻ:
ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച നടൻ:
മമ്മൂട്ടി (ഭ്രമയുഗം)

മികച്ച നടി:
ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച സ്വഭാവ നടൻ (പുരുഷൻ)

(എ) സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്)

(ബി) സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)

മികച്ച സ്വഭാവ നടി (സ്ത്രീ):

ലിജോമോൾ ജോസ് (നടന്ന സംഭവം)

മികച്ച കഥാകൃത്ത്:

പ്രസന്ന വിതാനഗെ (പാരഡൈസ്)

മികച്ച ഛായാഗ്രാഹകൻ:

ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥാകൃത്ത്:

ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ):
(ബോഗയ്ൻവില്ല)
ലാജോ ജോസ്
അമൽ നീരദ്

മികച്ച ഗാനരചയിതാവ് : വേടൻ
കുതന്ത്രം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ):
സുഷിൻ ശ്യാം ( ബൊഗയ്ൻ വില്ല )

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം):
ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)

മികച്ച പിന്നണി ഗായകൻ (പുരുഷൻ):
കെ.എസ്. ഹരിശങ്കർ (എ.ആർ.എം.)

മികച്ച പിന്നണി ഗായിക (സ്ത്രീ):
സെബ ടോമി (അം ആഹ്:)

മികച്ച എഡിറ്റർ:
സൂരജ് ഇ.എസ്. (കിഷ്കിന്ധാ കാണ്ഡം)

മികച്ച കലാ സംവിധായകൻ:
അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സിങ്ക് സൗണ്ട്:
അജയൻ അടാട്ട് (പണി)

മികച്ച സൗണ്ട് മിക്സിംഗ്:
(മഞ്ഞുമ്മൽ ബോയ്സ്)
ഫസൽ എ. ബക്കർ
ഷിജിൻ മെൽവിൻ ഹട്ടൺ

മികച്ച സൗണ്ട് ഡിസൈൻ:
(മഞ്ഞുമ്മൽ ബോയ്സ്)
ഷിജിൻ മെൽവിൻ ഹട്ടൺ
അഭിഷേക് നായർ

മികച്ച ഫിലിം ലബോറട്ടറി/ കളറിസ്റ്റ്:
ശ്രീക് വാര്യർ (പോയറ്റിക് – ഹോം ഓഫ് സിനിമ) (ബോഗയ്ൻവില്ല, മഞ്ഞുമ്മൽ ബോയ്സ്)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്:
റോണക്സ് സേവ്യർ (ബോഗയ്ൻ വില്ല, ഭ്രമയുഗം)

മികച്ച വസ്ത്രാലങ്കാരം : സമീറ സനീഷ്
(രേഖാചിത്രം, ബോഗയ്ൻവില്ല)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ):
ഭാസി വൈക്കം (രാജേഷ് ഒ.വി.) (ബറോസ് – ഗാർഡിയൻ ഓഫ് ട്രഷേഴ്സ് 3D) കഥാപാത്രം (വൂഡൂ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ):
സയനോര ഫിലിപ്പ് (ബറോസ് – ഗാർഡിയൻ ഓഫ് ട്രഷേഴ്സ് 3D) കഥാപാത്രം: ഹമുവെസി മരിയ.

മികച്ച നൃത്ത സംവിധായകൻ (കോറിയോഗ്രാഫർ):
(ബോഗയ്ൻവില്ല)
(എ) ജിഷ്ണുദാസ് എം.വി.
(ബി) സുമേഷ് സുന്ദർ

കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച മലയാള ചിത്രം:
പ്രേമലു
സംവിധായകൻ: ഗിരീഷ് എ.ഡി.
നിർമ്മാതാവ്: ഫഹദ് ഫാസിൽ
നിർമ്മാതാവ്: ദിലീഷ് പോത്തൻ
നിർമ്മാതാവ്: ശ്യാം പുഷ്കരൻ

മികച്ച നവാഗത സംവിധായകനുള്ള പ്രത്യേക പുരസ്കാരം:
ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച വിഷ്വൽ എഫക്ട്സ്:
1) ജിതിൻലാൽ
2) ആൽബർട്ട് തോമസ്
3) അനിരുദ്ധാമുഖർജി
4) സാലിം ലാഹിർ
ചിത്രം : എ ആർ എം

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലുള്ള പുരസ്കാരം:
പായൽ കപാഡിയ (ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്)

പ്രത്യേക ജൂറി അവാർഡ്:
പാരഡൈസ്
സംവിധായകൻ: പ്രസന്ന വിതാനഗെ.

നിർമ്മാതാവ്: ആൻ്റോ ചിറ്റിലപ്പിള്ളി.

നിർമ്മാതാവ്: സനിത ചിറ്റിലപ്പിള്ളി.

പ്രത്യേക ജൂറി പരാമർശങ്ങൾ – അഭിനയം:
(എ) ടൊവിനോ തോമസ് ( എ ആർ എം )

(ബി) ആസിഫ് അലി ( കിസ്കിന്ധ കാണ്ഡം)

(സി) ജ്യോതിർമയി ( ബോഗയ്ൻ വില്ല)

(ഡി) ദർശന രാജേന്ദ്രൻ ( പാരഡൈസ്)

 

✍️ സിനിമാ സംബന്ധിയായ രചനകൾക്കുള്ള അവാർഡുകൾ

സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥം (മലയാളം):
പെൺപാട്ടുതാരകകൾ ” മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണവതാരങ്ങൾ”

രചയിതാവ്: സി.എസ്. മീനാക്ഷി

സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം:
മാറയുന്ന നാലുകെട്ടുകൾ “മലയാള സിനിമയും മാറുന്ന ഭാവുകത്വവും”

എഴുത്തുകാരൻ: ഡോ. വത്സലൻ വാതുശ്ശേരി

പ്രത്യേക ജൂറി പരാമർശം – ലേഖനം:
സമയത്തിൻ്റെ വിസ്തീർണ്ണം
രചയിതാവ്: നൗഫൽ മറിയം ബ്ലാത്തൂര്

Spread the News

Leave a Comment

IMG 20260806 WA0051