anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പുത്തനാൽക്കൽ ബസ്സ് സ്റ്റാൻ്റ് ബസ്സുകൾ കയറാൻ ആർടിഎയുടെ അനുമതി.

ചെർപ്പുളശ്ശേരി: പുത്തനാൽക്കലിലെ
പുതിയ ബസ്സ് സ്റ്റാൻ്റിൽ ബസ്സുകൾ പ്രവേശിക്കാൻ ചൊവ്വാഴ്ച ചേർന്ന റീജിണൽ ട്രാൻസ്പോർട്ട് അതോറിറ്റി അനുമതി നൽകി. മുൻപ് സാങ്കേതിക കാരണങ്ങളുടെ പേരിൽ ബസ്സ്കൾ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
നഗരസഭ എഞ്ചിനിയറുടെ റോഡ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൻ്റെയും പൊതുമരാമത്ത് , പൊലീസ്, മോട്ടോർ വെഹിക്കൽ ഡിപ്പാർട്ട്മെമെൻ്, നഗരസഭ എന്നീ വിഭാഗങ്ങളുടെ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശന അനുമതി നൽകിയത്. ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ, തൃശ്ശൂർ സെൻട്രൽ സോൺ ഡെപ്യുട്ടി ട്രാൻസ്പോപോർട്ടേ കമ്മീഷണർ എം.പി. ജയിംസ് എന്നിവരടങ്ങിയ ആർടിഎയുടെ നടപ്പടിക്രമത്തിലൂടെയാണ് അനുമതിയായത്.

Spread the News

Leave a Comment

IMG 20260806 WA0051