anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : മീഡിയ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മീഡിയ ഹാൻഡ് ബുക്കിന്റെ പ്രകാശനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിചാമിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ആകാശവാണിയിലെ മാധ്യമപ്രവർത്തകർക്കു വേണ്ടി തിരുവനന്തപുരം കേന്ദ്രത്തിൽ നടന്ന തദ്ദേശപൊതുതിരഞ്ഞെടുപ്പ് 2025 ശില്പശാലയും തിരഞ്ഞെടുപ്പ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ്, കൺസൾട്ടന്റ് എം.ഷാജഹാൻ, ആകാശവാണി ന്യൂസ് ജോയിന്റ് ഡയറക്ടർ ലെമി ജി നായർ, അസിസ്റ്റന്റ് ഡയറക്ടർ എം.സ്മിതി, ന്യൂസ് എഡിറ്റർ ബി.അനില, ഓഫീസ് മേധാവി ഡോ.എ.ജി.ബൈജു, പ്രോഗ്രാം മേധാവി പി.എ.ബൈജു, എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051