anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിൽ ശനിയാഴ്ച മുതൽ പുതിയ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ കയറിത്തുടങ്ങും

ചെർപ്പുളശ്ശേരി. പുത്തൻ ആൽക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ബസ്റ്റാൻഡിൽ ശനിയാഴ്ച മുതൽ ബസ്സുകൾ കയറി തുടങ്ങുമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ തീരുമാനിച്ചു. പഴയ ബസ്റ്റാൻഡ് അടയ്ക്കുന്നതുവരെ സ്റ്റാൻഡിൽ ബസ്സുകൾ കയറാം എന്നും ധാരണയായിട്ടുണ്ട്.

ടൗണിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കുകയും നോ പാർക്കിംഗ് ബോർഡുകൾ പലഭാഗങ്ങളിലും സ്ഥാപിക്കുകയും ചെയ്യും. ബസ്സുകൾ അവർക്ക് പറഞ്ഞ സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ എടുക്കേണ്ടതാണ് എന്നും ധാരണയായി.

ചെർപ്പുളശ്ശേരിയിൽ നിന്നും ഷോർണൂർ പട്ടാമ്പി കൊപ്പം നെല്ലായ മാവുണ്ടിരികടവ് എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ്സുകൾ പുതിയ ബസ്റ്റാൻഡിൽ നിന്ന് ആളുകളെ എടുക്കേണ്ടതും തിരിച്ച് പുതിയ ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടതുമാണ്.

പെരിന്തൽമണ്ണ മണ്ണാർക്കാട് പാലക്കാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകൾ തൽക്കാലം പഴയ ബസ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടതും എന്നാൽ പുതിയ ബസ് സ്റ്റാൻഡിന് പുറത്ത് ആളുകളെ കയറ്റേണ്ടതും ഇറക്കേണ്ടതുമാണ്.

ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പഴയ ബസ് സ്റ്റാൻഡിൽ അവിടുത്തെ പണി നടക്കുവോളം പഴയ ബസ്റ്റാൻഡിൽ നിന്ന് പുറപ്പെടേണ്ടതും അവിടെ യാത്രാ അവസാനിപ്പിക്കേണ്ടതുമാണ്.

Spread the News

Leave a Comment

IMG 20260806 WA0051