anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഗുരുവായൂർ നടപ്പന്തലിൽ താൻ റീൽസ് ഷൂട്ട് ചെയ്തിട്ടില്ല.. ജസ്ന സലീം

കോഴിക്കോട്. ഗുരുവായൂരിൽ കോടതിയെ ധിക്കരിച്ച് താൻ റീൽസ് ഷൂട്ട് ചെയ്തു എന്ന വാർത്ത തെറ്റാണെന്നും ഇതിന്റെ പേരിൽ തന്റെ പേരിൽ കേസ് കൊടുത്തത് വളരെ വിഷമം ഉണ്ടാക്കി എന്നും ചിത്രകാരി ജസ്ന സലിം പറഞ്ഞു. ജെസ്‌നയുടെ  പേരിൽ വന്ന വാർത്തകളോട്  പ്രതികരിക്കുകയായിരുന്നു അവർ. തന്റെ ഫേസ്ബുക്കിൽ വീഡിയോ ഇട്ടാണ് ജസ്ന ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറേ നടയിലുള്ള ഒരു കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ എടുത്ത വീഡിയോ ആണ് അതെന്നും അതിനാണ് കലാപ ആഹ്വാനം അടക്കം തന്റെ പേരിൽ നടപടികൾ എടുക്കുന്നതെന്നും അറിയിക്കുന്നു. മുൻപൊരിക്കൽ ഗുരുവായൂരിൽ വച്ച് കേക്ക് കട്ട് ചെയ്ത് സംഭവം അതിൽ മുട്ട ഉപയോഗിച്ച കേക്ക് അല്ല  അവിടെ കട്ട് ചെയ്തതെന്നും അന്ന് ഈ കേക്ക് മുറിക്കുന്നത് അവിടുത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ കണ്ടതായും എന്നാൽ അവർ അത് തടഞ്ഞില്ലെന്നും ജസ്‌ന സലിം പറഞ്ഞു.

ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തുന്ന ജസ്ന സലീമിനെതിരെ സോഷ്യൽ മീഡിയയിൽ നിരന്തരം സന്ദേശങ്ങൾ വരാറുണ്ട്. കോഴിക്കോട്ടുകാരിയായ ജെസ്‌ന സലിം ഗുരുവായൂരിൽ ചിത്രങ്ങൾ വിൽപ്പനയ്ക്കായി സ്ഥിരമായി എത്താറുണ്ട്. പ്രധാനമന്ത്രിക്ക് അടക്കം ചിത്രങ്ങൾ സമർപ്പിച്ച് ശ്രദ്ധ നേടിയ ആളാണ് ജസ്ന സലീം.

Spread the News

Leave a Comment