anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നാരായണ ഭട്ടതിരി* *വേള്‍ഡ് കലിഗ്രഫി അസോസിയേഷന്റെ* *ഓണററി ഡയറക്ടര്‍*

മലയാളം കലിഗ്രാഫര്‍ നാരായണ ഭട്ടതിരിയെ വേള്‍ഡ് കലിഗ്രഫി അസോസിയേഷന്റെ ഓണററി ഡയറക്ടറായി നിയമിച്ചു. നവംബര്‍ 6ന് കൊറിയയിലെ ചിയോങ്ജുവില്‍ ജിക്ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് ഈ പ്രഖ്യാപനം നടന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ഈ വര്‍ഷത്തെ ജിക്ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനത്തിന്റെ ജൂറി അംഗവുമായിരുന്നു ഭട്ടതിരി.

കലിഗ്രഫി മേഖലകളിലെ കൈമാറ്റങ്ങളിലൂടെയും സഹകരണത്തിലൂടെയും രണ്ട് സംഘടനകളും പരസ്പര ധാരണയും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന ഒരു ധാരണാപത്രത്തില്‍, കിം ഡോങ്-യെൻ അദ്ധ്യക്ഷനായ വേൾഡ് സ്ക്രിപ്റ്റ് കലിഗ്രഫി അസോസിയേഷൻ (WSCA), റിപ്പബ്ലിക് ഓഫ് കൊറിയനാരായണ ഭട്ടതിരി ചെയര്‍മാനായ കചടതപ ഫൗണ്ടേഷന്‍, ഇന്ത്യ എന്നീ രണ്ടു സംഘടനകളും ചേര്‍ന്ന് ഒപ്പു വച്ചു.
കലിഗ്രഫിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, എന്നിവയുടെ ആതിഥേയത്വം സംയുക്തമായി നടത്തുക, കലിഗ്രഫികലാകാരന്മാർക്കും ഗവേഷകർക്കും വേണ്ടിയുള്ള കൈമാറ്റ, വിദ്യാഭ്യാസ പരിപാടികളുമായി സഹകരിക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങള്‍.

Spread the News

Leave a Comment

IMG 20260806 WA0051