anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നഗരസഭയിലെ സൗമ്യ മുഖം വി പി ഷമീജ് ഇത്തവണയും മത്സരിക്കുന്നു

  • ചെർപ്പുളശ്ശേരി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യുവനിരയിലെ കറകളഞ്ഞ വ്യക്തിത്വമാണ് വി പി ഷമീജ്. ഇത്തവണയും തന്റെ ഡിവിഷനിൽ മത്സരിക്കാൻ  ഷെമീജ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ നടത്തിയ വികസനത്തിന്റെ നേട്ടങ്ങൾ പറഞ്ഞു കൊണ്ടു തന്നെയാണ് ഷമീജ്   വോട്ടർമാരെ കാണുന്നത്. ചെർപ്പുളശ്ശേരിയിലെ കച്ചേരി കുന്ന് പന്ത്രണ്ടാം വാർഡിൽ തന്നെയാണ് ഇത്തവണയും ഷമീജ് മത്സരിക്കുന്നത്.

യുഡിഎഫിലെ മുസ്ലിം ലീഗ് നേതാവ് കെ കെ എ അസീസ് ആണ് മുഖ്യ എതിരാളി. എന്നാൽ നാടിന്റെ സ്പന്ദനം അറിയുന്ന ഷമീജിനെ തന്റെ നാട്ടുകാർ കൈവെടിയില്ല എന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഇടതുപക്ഷ പ്രസ്ഥാനത്തിലെ ഈ സൗമ്യ മുഖത്തിന് അതിന് കഴിയും എന്നുള്ളത് നമുക്ക് പ്രത്യാശിക്കാം. കഴിഞ്ഞ അഞ്ചുവർഷം നഗരസഭയിൽ ഭരിച്ച പ്രവർത്തന പരിചയവും അതിന് മുതൽക്കൂട്ടാവും.

Spread the News

Leave a Comment