anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നിരപ്പറമ്പിൽ രാധാകൃഷ്ണൻ മാസ്റ്റർക്ക് ഇത് കന്നിയങ്കം

ചെർപ്പുളശ്ശേരി. നഗരസഭ ഡിവിഷൻ 16   നിരപ്പറമ്പിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് രാധാകൃഷ്ണൻ മാസ്റ്ററാണ്. ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ നിന്നും അധ്യാപകനായി വിരമിച്ച ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്. ചെർപ്പുളശ്ശേരി നഗരസഭയുടെ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരപ്പറമ്പ് ഡിവിഷനിൽ എൽ ഡി എഫിൽ നിന്നും സീറ്റ് പിടിച്ചെടുക്കാനാണ് രാധാകൃഷ്ണൻ മാസ്റ്ററുടെ വരവ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന നിരപ്പറമ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ഡി വൈ എഫ്ഐ നേതാവ് സച്ചിദാനന്ദനാണ്. അതുകൊണ്ടുതന്നെ നല്ലൊരു മത്സരമാവും ഈ ഡിവിഷനിൽ ഇത്തവണ കാണാൻ കഴിയുക. എൻഡിഎ സ്ഥാനാർത്ഥിയും ഡിവിഷനിൽ മത്സരിക്കുന്നുണ്ട്.

ചെർപ്പുളശ്ശേരി നഗരസഭയിൽ ഇത്തവണ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നുണ്ട്. ഡിവിഷനിൽ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും, സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാധാകൃഷ്ണൻ മാസ്റ്റർ പറയുന്നു.

Spread the News

Leave a Comment