anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ജില്ലാ പഞ്ചായത്ത് ചളവറ ഡിവിഷനിൽ നിന്നും കെ മുഹമ്മദ് ഷാദുലി മത്സരിക്കും

പാലക്കാട് ജില്ലാ പഞ്ചായത്തിലെ ചളവറ ഡിവിഷനിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെ മുഹമ്മദ് ഷാദുലി ഇത്തവണ മത്സരിക്കും. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയ ചളവറ ഡിവിഷൻ നിലനിർത്താൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കഴിവു  തെളിയിച്ച യുവ നേതാവാണ് മുഹമ്മദ് ഷാദുലി. നേരത്തെ പി കെ സുധാകരൻ അടക്കം മത്സരിച്ചു വിജയിച്ച ഡിവിഷനാണ് ചളവറImg 20251123 Wa0167

തികച്ചും അവികസിതമായ ഈ പ്രദേശം ഇന്ന് വികസനത്തിന്റെ അത്യുന്നതങ്ങളിൽ ആണ് നിലകൊള്ളുന്നത്.  ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഏറെ വികസനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകളും, കേരള സർക്കാരിന്റെ ഫണ്ടുകളും യഥേഷ്ടം ചെലവഴിച്ചുകൊണ്ട് ചളവറ ഗ്രാമത്തെ പട്ടണ സദൃശ്യമാക്കി മാറ്റാൻ ഇടതുപക്ഷ ഭരണകർത്താക്കൾക്ക് കഴിഞ്ഞു എന്നുള്ളതാണ് ഇവിടുത്തെ നേട്ടം. പ്രദേശത്തുകാരനായ മന്ത്രി എം ബി രാജേഷ് അടക്കമുള്ള നേതാക്കളുടെ സജീവ ശ്രദ്ധയും ചളവറയുടെ വികസനത്തിന് കാരണമായി. അതുകൊണ്ടുതന്നെ വൻഭൂരിപക്ഷത്തിന് ആയിരിക്കും കെ മുഹമ്മദ് ഷാദുലി ഇവിടെ നിന്നും വിജയിക്കുന്നത്. നിരവധിയായ പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കാൻ ഉണ്ടെന്നും തന്റെ പ്രഥമ പരിഗണന അതിനെല്ലാം ആയിരിക്കുമെന്നും ജനങ്ങൾക്ക് കൊടുക്കുന്ന വാക്ക് പൂർണമായും പാലിക്കുമെന്നും യുവ നേതാവായ മുഹമ്മദ് ഷാദുലി പറഞ്ഞു.

 

Spread the News

Leave a Comment

IMG 20260806 WA0051