anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയെ പാൽക്കടലാക്കി ജില്ലാ മുഅല്ലി൦ റാലി

ചെർപ്പുളശ്ശേരി: നഗരവീഥികളെ പാൽക്കടലാക്കി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മുഅല്ലിം റാലി പ്രൗഡമായി. ശുഭ്ര വസ്ത്രധാരികളായ മുഅല്ലിംകൾ 8 മേഖലകളുടെ കീഴിൽ 56 റെയ്ഞ്ചുകളുടെ ബാനറുകൾക്ക് പിന്നിൽ അണിനിരന്നു. മയ്യത്തുംകര മുതൽ ചെർപ്പുളശ്ശേരി നഗരം വരെ അണ മുറിയാതെ ഒഴുകിയ റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. റാലിക്ക് വിവിധ കേന്ദ്രങ്ങളിൽ സമസ്ത ജില്ലാ നേതാക്കൾ, ജമിയത്തുൽ കുത്ത്ബാഗ് പാലക്കാട് ജില്ലാ കമ്മിറ്റി, ജംഇയ്യത്തുൽ മുദരിസീൻ പാലക്കാട് ജില്ലാ കമ്മിറ്റി, എസ് കെ എം എം എ പാലക്കാട് ജില്ലാ കമ്മിറ്റി, എസ് വൈ എസ്, എസ്കെഎസ്എസ്എഫ്, എസ് ബി വി കമ്മിറ്റികളും അഭിവാദ്യമർപ്പിച്ചു.

എസ്.കെ.ജെ.എം.സി.സി ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട്
സി മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ജനറൽ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻ പടി, ട്രഷറർ സി.പി ഷാഹുൽ ഹമീദ് ഫൈസി ചരപ്പറമ്പ്, വൈസ് പ്രസിഡണ്ട്
എം മുഹമ്മദലി സഅദി ബീവിപടി, കെ മൊയ്തീൻ ഹാജി വെസ്റ്റ് കൈപ്പുറം,
എ എം റഫീഖ് ഫൈസി കൊറ്റിയോട്, വർക്കിംഗ് സെക്രട്ടറി സി എം സുനീർ മുസ്ലിയാർ കുറുവട്ടൂർ, സെക്രട്ടറി പി.കെ മുത്തലിബ് മൗലവി ചുനങ്ങാട്, സിപി നാസർ ഫൈസി കൂറ്റനാട്,
സംസ്ഥാന കൗൺസിലർമാരായ
എം.എം ബഷീർ മൗലവി പള്ളിപ്പുറം, കബീർ അൻവരിനാട്ടുകൽ, പി.പി സുലൈമാൻ ഫൈസി കുമരംപുത്തൂർ, ഇ അബ്ദുൽ ഹമീദ് ദാരിമി കരിമ്പ,
എസ്ബിവി ജില്ലാ ചെയർമാൻ ഷബീബ് അൻവരി മോളൂർ, കൺവീനർ പി കുഞ്ഞുമുഹമ്മദ് ഫൈസി മോളൂർ, എസ്കെജെഎം ജില്ലാ കൗൺസിലർമാരായ
എം കെ അബ്ദുസ്സലാം അഷ്റഫി മുതുതല, കെ ടി സിദ്ദീഖുൽ അക്ബർ ഫൈസി ചളവറ, കെ സി മുഹമ്മദ് ഫൈസി പത്തിരിപ്പാല, പി അബ്ബാസ് മൗലവിളയൂർ,
യഅ്ഖൂബ് ഫൈസി കറുകപുത്തൂർ, സൈനുൽ ആബിദ് നു ജൂമിപുതുനഗരം
എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051