anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പോളിയോ ബാധിതന് ഭാഗ്യക്കുറി വിറ്റ് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ*

തിരുവനന്തപുരം: പോളിയോ ബാധിച്ച് അരയ്ക്ക് താഴെ പൂർണമായി ചലനശേഷി നഷ്ടപ്പെട്ടയാൾക്ക് ഭാഗ്യക്കുറി വിറ്റ് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

വീടില്ലാത്തതിനാൽ ഇപ്പോൾ അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് കഴിയുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അനിൽകുമാറിന് മുച്ചക്രവാഹനവും ലൈഫ് പദ്ധതിയിൽ വീടും ഭാഗ്യക്കുറി വിൽക്കാനുള്ള ധനസഹായവും അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വികലാംഗ ക്ഷേമ കോർപ്പറേഷൻ എം.ഡി. ക്കുമാണ് നിർദ്ദേശം നൽകിയത്.

ലൈഫ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിക്കുമ്പോൾ പഞ്ചായത്ത് സെക്രട്ടറി ഫോൺ മുഖാന്തിരം പരാതിക്കാരനെ വിവരം അറിയിച്ച് അപേക്ഷ വാങ്ങണം. മുച്ചക്രവാഹനത്തിനുള്ള അപേക്ഷയിൽ അടുത്ത ഗുണഭോക്തൃ ലിസ്റ്റിൽ പരാതിക്കാരനെ ഉൾപ്പെടുത്തുന്നത്പരിഗണിക്കണം. ഭാഗ്യക്കുറി വിൽപ്പനയ്ക്കുള്ള ധനസഹായം ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ അപേക്ഷ പരിഗണിച്ച് ധനസഹായം അനുവദിക്കാൻ വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ നടപടിയെടുക്കണം.

പരാതിക്കാരന്റെ ഭാര്യ കാൻസർ ബാധിച്ച് 10 വർഷം മുമ്പ് മരിച്ചു. രണ്ടു പെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളെ ഒരു ബന്ധുവിന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു

 

Spread the News

Leave a Comment

IMG 20260806 WA0051