anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നഗരസഭ എൽഡിഎഫ് റാലി

ചെർപ്പുളശേരി. നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ചെർപ്പുളശേരി ടൗണിൽ നടന്നു. പുതനാൽക്കൽ പരിസരത്തു നിന്ന് വിവിധ വാദ്യ ഘോഷങ്ങളോടെ തുടങ്ങിയ റാലി നഗരം ചുറ്റി ബസ്സ്റ്റാന്റ് പരിസരത്തു സമാപ്പിച്ചു. പൊതു സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മമ്മിക്കുട്ടി, സിപിഐ ജില്ലാ കമ്മിറ്റിയംഗം പി കബീർ, പി മുഹമ്മദാലി (ഐഎൻഎൽ), എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ കെ കെ സൈദലവി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി ജയകൃഷ്ണൻ, എം സിജു, പി രാമചന്ദ്രൻ, ഒ സുലേഖ, പി കെ സുജിത്ത് എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051