anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ചു.

പെരിന്തല്‍മണ്ണ : ആതുര ശുശ്രുഷ സേവന രംഗത്ത് സുദീര്‍ഘമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് വിഭാഗം വിപുലീകരിച്ചു. വിദഗ്ധരായ പീഡിയാട്രിക് കണ്‍സള്‍ട്ടന്‍റുകളും കൂടാതെ മുഴുവന്‍ സമയ പീഡിയാട്രിക് ഇന്‍റന്‍സിവിസ്റ്റിന്‍റെ സേവനത്തോടുകൂടിയുള്ള പീഡിയാട്രിക് ഐ.സി.യു സൗകര്യം, പീഡിയാട്രിക് സര്‍ജ്ജന്‍, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്,  പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്, പീഡിയാട്രിക് ഓര്‍ത്തോപീഡിക്സ് തുടങ്ങിയ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ  മുഴുവന്‍ സമയ സേവനം ഇനി മുതല്‍ കിംസ് അല്‍ശിഫയില്‍ ലഭ്യമാകും.

ഇതുകൂടാതെ നവജാതശിശുക്കള്‍ക്കുള്ള ലെവല്‍ 3 എന്‍.ഐ.സി.യു., കുട്ടികള്‍ക്കുള്ള ഡെവലപ്മെന്‍റ് തെറാപ്പി, സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കുള്ള സ്പീച്ച് തെറാപ്പി, കുട്ടികളുടെ മാനസികാരോഗ്യത്തിനുള്ള പീഡിയാട്രിക് സൈക്കോളജി കൗണ്‍സിലിംഗ്  തുടങ്ങിയവയും ഈ വിഭാഗത്തിന്‍റെ കീഴില്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്

പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി. ഉണ്ണീന്‍ നിര്‍വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിയന്‍.കെ.സി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അബ്ദുറഹിമാന്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് പീഡിയാട്രീഷ്യന്‍ ഡോ. ബിനോയ് കുര്യന്‍ ജോര്‍ജ്. ഡോ. ആദില്‍, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്  ഡോ. എലിസബത്ത് പ്രീതി തോമസ് കണ്‍സള്‍ട്ടന്‍റ് നിയോനാറ്റോളജിസ്റ്റ് ഡോ. മൊയ്തീന്‍ ബാബു പേരയില്‍, ഡോ. സഹീര്‍, ഡോ.അഞ്ജലി അജിത്ത്, പീഡിയാട്രിക് ഇന്‍റന്‍സിവിസ്റ്റ് ഡോ. അശ്വിന്‍, ഗൈനക്കോളജിസ്റ്റ്മാരായ ഡോ. നയന്‍താര, ഡോ. വല്‍സ ബി. ജോര്‍ജ്, ഡോ. ബുഷ്റ, ഡോ. ആമിന നൗഷാദ്, ഡോ. ശ്രുതി ജയകുമാര്‍, ഡോ. ആയിഷ നസ്ന,  ഡോ. സനിത തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഈ വിഭാഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 9446589182 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Spread the News

Leave a Comment

IMG 20260806 WA0051