anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ സന്ദേശ യാത്ര തുടക്കമായി

ചെർപ്പുളശ്ശേരി| സമസ്ത സെൻറ്നറിയുടെ ഭാഗമായി മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ യാത്രയുടെ പ്രചാരണാർഥം ചെർപ്പുളശ്ശേരി സോൺ സംഘടിപ്പിച്ച സന്ദേശ യാത്രയ്ക്ക് തുടക്കമായി
സോൺ പ്രസിഡന്റ് അബൂബക്കർ മുസ്‌ലിയാർ പൂതക്കാട് പ്രാർത്ഥന നടത്തി മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ് ഉദ്ഘാടനം ചെയ്തു റഫീഖ് സഖാഫി പാണ്ടമംഗലം ആമുഖ പ്രഭാഷണവും ഉമർ സഖാഫി മാവുണ്ടിരി സന്ദേശ പ്രഭാഷണവും നടത്തി മുഹമ്മദ് കുട്ടി ഹാജി നെല്ലായ സോൺ സെക്രട്ടറി അബ്ദുറഷീദ് സഖാഫിക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു
മുഹമ്മദ് ഷാ മുസ്‌ലിയാർ, ഹസ്സൻ അൻവരി മാരായമംഗലം, മുഹമ്മദലി സഖാഫി ചളവറ, ഇസ്ഹാഖ് ചേക്കു ചളവറ, മുഹമ്മദലി മുസ്‌ലിയാർ മാരായമംഗലം, ഖാലിദ് അൽ ഹസനി പട്ടിശ്ശേരി, സിദ്ദീഖ് അൽ ഹസനി നെല്ലായ, ബിലാൽ സഖാഫി മോളൂർ ജുബൈറലി സഖാഫി സംബന്ധിച്ചു

Spread the News

Leave a Comment