anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓർമ്മ മരം നട്ട് ഇന്ത്യനൂർ ഗോപി അനുസ്മരണം

ചെർപ്പുളശ്ശേരി : ഇന്ത്യനൂർ ഗോപി മാസ്റ്ററുടെ പത്താമത് ഓർമ്മദിനം അടയ്ക്കാത്തൂർ സംസ്കൃതി വൃക്ഷത്തൈനട്ട് ആചരിച്ചു ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും സാക്ഷരത പ്രസ്ഥാനത്തിന്റെയും ആദ്യകാല സംഘാടകനും, ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ തുടക്കക്കാരനും, പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നേതാവുമായിരുന്ന ഗോപി മാസ്റ്റർ അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ താങ്ങും തണലും മായിരുന്നു സംസ്കൃതിയുടെ മാർഗദർശിയും അതിലുപരി സംസ്കൃതിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഗോപി മാസ്റ്റർ അദ്ദേഹത്തിന്റെ അവസാന പൊതു ചടങ്ങ് പോലും അടയ്ക്കാപുത്തൂർ സംസ്കൃതി ശിശുദിനത്തിൽ ഒളപ്പമണ്ണ മനയിൽ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ഏകദിന ശില്പശാലയിൽ ആയിരുന്നു എന്നത് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കപുത്തൂർ ഓർക്കുന്നു ഗോപി മാസ്റ്ററുടെ ഓർമ്മ ദിനത്തിൽ എല്ലാവർഷവും വിവിധ വിഷയങ്ങളെ ആസ്പദിച്ച് “നാട്ടുവിചാരം” എന്ന പേരിൽ, പരിസ്ഥിതി പ്രവർത്തകർ, സഹപ്രവർത്തകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് ഈ വർഷം നാട്ടുവിചാരം 2025 ചടങ്ങിൽ ഗോപി മാസ്റ്റർ സഭാ മന്ദിരത്തിൽ വച്ച് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോക്ടർ ടി പി കുഞ്ഞിക്കണ്ണനും, കവിയും ഗാന രചയിതാവുമായ ശ്രീ റഫീഖ് അഹമ്മദും ചേർന്ന് ഗോപി മാസ്റ്റർ ഓർമ്മ മരം നട്ടു ചടങ്ങിൽ കവി പി.രാമൻ, ടി.ജി. നിരഞ്ജൻ,എം. ദാമോദരൻ നമ്പൂതിരി മാസ്റ്റർ,ഡോക്ടർ കെ. അജിത്,ബിജുമോൻ പന്തിരുകുലം, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ. യൂ. സി. വാസുദേവൻ, കെ ടി ജയദേവൻ, ഗോവിന്ദൻ വീട്ടിക്കാട് തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051