anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

താൻ എന്നും കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ പി കെ ശശി

മണ്ണാർക്കാട്. താൻ എന്നും കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ ആണെന്നും എന്നാൽ അറിയാത്ത ചിലർക്ക് തന്റെ പ്രവർത്തനങ്ങളെ പറ്റി ഒരു ചുക്കും അറിയാതെയാണ് തനിക്കെതിരെ സോഷ്യൽ മീഡിയകളിൽ ഓരോ പ്രസ്താവനകൾ നടത്തുന്നതെന്ന് പി.കെ ശശി പറഞ്ഞു. താൻ ഒറ്റപ്പാലത്ത് എന്നല്ല യുഡിഎഫ് സീറ്റിൽ ഒരു മണ്ഡലത്തിലും മത്സരിക്കാനോ അതിനുള്ള ചർച്ചകൾ നടത്താനോ ആരുമായും തുനിഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്ഥാനം സിപിഐഎം ആണെന്നും ആ നേതൃത്വം പറയുന്നത് എന്താണോ അതനുസരിച്ച് പ്രവർത്തിക്കുകയാണ് എന്നും പി കെ ശശി പറഞ്ഞു. കെ ടി ഡി സി ചെയർമാൻ സ്ഥാനം  പാർട്ടി നൽകിയതാണെന്നും അത് പാർട്ടി പറഞ്ഞാൽ മാത്രമേ താൻ രാജിവെക്കേണ്ട ആവശ്യമുള്ളൂ എന്നും പി കെ ശശി ആവർത്തിച്ചു. കെ ടി ഡി സി ചെയർമാൻ എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് ആ മേഖലയിൽ താൻ കാഴ്ചവെച്ചതെന്ന് തനിക്ക് മാത്രമല്ല പാർട്ടിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ആ കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്നും പി കെ ശശി പറഞ്ഞു. മണ്ണാർക്കാട് മത്സരിച്ച പലരെയും താൻ അറിയില്ലെന്നും അത്തരം കാര്യങ്ങൾ ഒന്നും തന്നെ തന്റെ അറിവോടെ ചെയ്തതല്ലെന്നും, ഓൺലൈൻ മാധ്യമങ്ങൾക്ക് റീച്ച് കിട്ടുന്നതിനുവേണ്ടി നടത്തുന്ന ചില പരാമർശങ്ങളെ താൻ തള്ളിക്കളയുകയാണെന്നും പി കെ ശശി പറഞ്ഞു.

 

Spread the News

Leave a Comment