anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അതിജീവിതകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തൽ യഥാർത്ഥ്യം കണ്ടെത്തുവാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന പരാതി.

കൊച്ചി. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സ്ത്രീകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത അതിജീവിതകളെ സർക്കാറിന് കണ്ടെത്തുവാൻ നിയമ സഹായവും നീതിയും ഉറപ്പാക്കാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.Img 20251128 Wa0224(5)
രാഹുൽ മാങ്കൂട്ടം എം എൽ എ യെ ലൈംഗിക പീഢന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം സംസാരിക്കവെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായ അതിജീവിതകൾ ഇനിയും ഉണ്ടെന്ന് റിനി ആൺ ജോർജ് വെളിപ്പെടുത്തിയത്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മറച്ച് വയ്ക്കുന്ന നടപടി കുറ്റകരമാണ്.
ഇനിയും അതിജീവിതകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ അവരുടെ വിവരം സർക്കാറിനോ, പോലീസിനോ നൽകിയതായി റിനി ജോർജ് വ്യക്തമാക്കുന്നില്ല. ഇവർ പറയുന്ന അതിജീവതകളെ സർക്കാറിന് കണ്ടെത്തി നീതിയും നിയമ സഹായവും ഉറപ്പാക്കാൻ റിനി ജോർജിനെ ചോദ്യം ചെയ്ത് മൊഴി എടുത്ത് തുടർ നടപടി വേണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നു.

Spread the News

Leave a Comment

IMG 20260806 WA0051