anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എൽ ഡി എഫിൽ നിന്നും പ്രമുഖരെ യു ഡി എഫിൽ എത്തിക്കാൻ നീക്കം തുടങ്ങി

പാലക്കാട്. ഇടതുപക്ഷപാളയത്തു നിന്നും നിരവധി പ്രമുഖരെ യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കുന്നതിന് നീക്കം തുടങ്ങിയതായി സൂചന. ഇത്തരത്തിൽ പല നേതാക്കളുമായും രഹസ്യ ചർച്ച നടന്നതായി യുഡിഎഫ് നേതാക്കൾ തന്നെ വിശദീകരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളും ഉയർന്ന സ്ഥാനവും വാഗ്ദാനം ചെയ്താണ് പലരെയും പാളയത്തിലേക്ക് അടുപ്പിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി അകന്നു കഴിയുന്ന ചില നേതാക്കളുമായി ചർച്ചകൾ നടത്തിയതായും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന പുതു യുഗ  യാത്രയുടെ പാലക്കാട് പര്യടനത്തിനോടനുബന്ധിച്ച് ഇവരുടെ പേര് വി വരങ്ങൾ പുറത്ത് അറിയുമെന്നും, ഇവരുമായി വേദികൾ പങ്കിടുമെന്നും അഭ്യൂഹങ്ങൾ പരന്നു കഴിഞ്ഞു. എന്നാൽ ഇങ്ങനെ പറയപ്പെട്ട നേതാക്കൾ ഇക്കാര്യം പാടെ നിഷേധിക്കുന്ന നിലപാടാണ് കാണുന്നത്. എന്നാൽ തങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നു എന്ന് ഈ നേതാക്കൾ സമ്മതിക്കുന്നുമുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ ചില ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Spread the News

Leave a Comment

IMG 20260806 WA0051