anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പന്നിയംകുർശ്ശി എൽപി സ്കൂൾ വാർഷികവും,കെ മിനിക്ക് യാത്രയയപ്പും

ചെർപ്പുളശ്ശേരി. പന്നിയംകുർശ്ശി എൽപി സ്കൂളിന്റെ 106ാം വാർഷികവും  സ്കൂളിലെ പ്രധാന അധ്യാപിക കെ മിനിക്ക് യാത്രയയപ്പും ശനിയാഴ്ച നടക്കും. ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ ടി ജംഷിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  പി.  മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കെ പ്രേംകുമാർ എംഎൽഎ വിശിഷ്ട അതിഥിയായി പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന വാർഷിക പൊതുയോഗം    നഗരസഭ  വൈസ്  ചെയർമാൻ  സി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 30 വർഷത്തിലധികം അധ്യാപികയായി സേവനം ചെയ്ത കെ മിനി  ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലറാവായും സേവനം ചെയ്തിട്ടുണ്ട്.

വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ഒരുക്കിയതായി ഭാരവാഹികൾ സ്കൂളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051