anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

റാന്നി മജിസ്‌ട്രേറ്റിനെതിരായ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി.

ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് കാണിച്ച് നൽകിയ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി റാന്നി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകിയിരുന്നത്.IMG 20251128 WA0224(7)

എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ട പകർപ്പുകൾ ജില്ലാ ജഡ്ജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയ സാഹചര്യത്തിൽ മജിസ്‌ട്രേറ്റിന് എതിരായ പരാതി തീർപ്പാക്കിയതായി ഹൈക്കോടതി റെജിസ്ട്രാറിന്റെ കത്തിൽ വ്യക്തമാക്കുന്നു. സ്വർണ്ണ കൊള്ള കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് തുടരവെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണത്തിന് റാന്നി മജിസ്‌ട്രേറ്റ് കോടതിയിൽ കേസിലെ രേഖകളുടെ പകർപ്പിന് അപേക്ഷ സമർപ്പിച്ചു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് നിരസിച്ചു. ഇതിനെ തുടർന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് റാന്നി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്.

Spread the News

Leave a Comment