anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2025 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആദ്യാവതരണം നടത്തിയ നാടകമായിരിക്കണം മത്സരത്തിലേക്ക് അപേക്ഷിക്കേണ്ടത്. ഒരു നാടകസംഘത്തിന്റെ ഒരു നാടകം മാത്രമേ മത്സരത്തിന് പരിഗണിക്കു.പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നാടകങ്ങള്‍ മത്സരത്തിന് പരിഗണിക്കില്ല. സ്വതന്ത്രമായ നാടകരചനയല്ലാതെ മറ്റേതെങ്കിലും കൃതിയുടെയോ,ആവിഷ്‌കാരങ്ങളുടെയോ അഡാപ്‌റ്റേഷനുകളിലൂടെ തയ്യാറാക്കിയതാണെങ്കില്‍ മൂലകൃതിയുടെ രചയിതാവിന്റെ/ അവകാശിയുടെ സമ്മതപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. സമ്മതപത്രം ലഭിച്ചില്ലെങ്കില്‍,പകര്‍പ്പാവകാശം സംബന്ധിച്ച് നിയമപരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം നാടകസംഘം ഏറ്റെടുക്കുന്നതാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലവും അപേക്ഷയോടൊപ്പം ചേര്‍ക്കണം. ഡി.ടി.പി.ചെയ്ത സ്‌ക്രിപ്റ്റിന്റെ അഞ്ച്‌കോപ്പി, 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആദ്യാവതരണം നടത്തിയ രേഖ, നാടകത്തിന്റെ പെന്‍ഡ്രെവ്, നാടകകൃത്തിന്റെ സമ്മതപത്രം, നാടകസംഘത്തിന്റെ അക്കാദമി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം മാര്‍ച്ച് 23 വൈകുന്നേരം അഞ്ചുമണിക്കകം അപേക്ഷ സമര്‍പ്പിക്കണം. അക്കാദമിയുടെ അംഗീകാരമുള്ള പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. 2026 മെയ് ഒന്‍പത് മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന നാടകമത്സരത്തില്‍ ഒരു ദിവസം രണ്ട് നാടകങ്ങള്‍ എന്ന വിധത്തില്‍ ആകെ 10 നാടകങ്ങള്‍ ആയിരിക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടുക. തെരഞ്ഞെടുപ്പ് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ആവശ്യം വരികയാണെങ്കില്‍ മത്സരം നടത്തുന്ന തിയ്യതികളില്‍ ഭേദഗതി വരുത്തുന്നതാണ് . തപാല്‍/കൊറിയര്‍ മുഖേനയോ അക്കാദമി ഓഫീസില്‍ നേരിട്ടോ നാടക മത്സരത്തിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.. ഇ-മെയില്‍,വാട്‌സ്ആപ്പ് എന്നിവ മുഖേന അപേക്ഷ സ്വീകരിക്കില്ല.സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്,തൃശ്ശൂര്‍-20 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.നിയമാവലിയും അപേക്ഷഫോറവും അക്കാദമി വെബ്സെറ്റായ https://keralasangeethanatakaakademi.in ലും ഓഫീസിലും ലഭ്യമാണ്. ഫോണ്‍ -0487 2332134,2332548.

Spread the News

Leave a Comment

IMG 20260806 WA0051