anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒറ്റപ്പാലം ചിനക്കത്തൂർ പൂരം: മദ്യനിരോധനം ഏര്‍പ്പെടുത്തി*

ഒറ്റപ്പാലം. ചിനക്കത്തൂര്‍ പൂരം ആഘോഷങ്ങളോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂര്‍, അനങ്ങനടി, അമ്പലപ്പാറ, മങ്കര ഗ്രാമപഞ്ചായത്തുകളിലും മാര്‍ച്ച് രണ്ടിന് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ അന്നേ ദിവസം രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി അടച്ചിടണമെന്നാണ് ഉത്തരവ്. ഉത്തരവ് ലംഘിക്കുന്ന ലൈസന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051