anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാരായമംഗലം സ്ക്കൂൾ കെട്ടിടോദ്ഘാടനം.

ചെർപ്പുളശ്ശേരി: മാരായമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ 1.3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എട്ട് ക്ലാസ് റൂമുകളുള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. പി. മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി.അൻവർ സാദത്ത്, കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മുഹമ്മദലി,സ്ഥിരം സമിതി അധ്യക്ഷൻ രാജൻ പൂതനായിൽ, പഞ്ചായത്തംഗങ്ങളായ ഐ. ഷാജു,ബേബി ബാബു, ബ്ലോക്ക് പഞ്ചയത്തംഗം രജിത നായരുപറമ്പിൽ, പിടിഎ പ്രസിഡൻ്റ് സി. അബ്ദുറഹിമാൻ, വൈസ് പ്രസിഡൻ്റ് കെ. ഷൗക്കത്ത്, എം പി ടി എ പ്രസിഡൻ്റ് ശ്രീലത, വിദ്യകിരൺ മിഷ്യൻ ജില്ല ഓഫീസർ കൃഷ്ണകുമാർ, ബി ആർ സി ഓഫീസർ ബിന്ദു, പ്രിൻസിപ്പൾ ഇ.കെ. മുഹമ്മദ് റഫീഖ്, എന്നിവർ സംസാരിച്ചു. നെല്ലായ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. മുനീറബാനു സ്വാഗതവും ഹെഡ് മാസ്റ്റർ കെ.സി. മുരളിധരൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിരമിക്കുന്ന അധ്യാപകർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും സ്നേഹപഹാരവും കൈമാറി. സമൂഹ ഇഫ്ത്താറും സംഘടിപ്പിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051