anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പന്നിയംകുറിശ്ശി തൂത റോഡിന്റെ രണ്ടാംഘട്ട പ്രവർത്തികൾ ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ 2025-26 ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചുള്ള ചെർപ്പുളശ്ശേരി നഗരസഭയിലെ പന്നിയംകുർശ്ശി-തൂത റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ഷൊർണൂർ എംഎൽഎ  പി മമ്മിക്കുട്ടി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ  ജംസിയ കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ  സി ജയകൃഷ്ണൻ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി പി സമീജ്, അനിത വി, കൗൺസിലർമാരായ  സുബീഷ് പി ,  ജ്യോതി,   പി രാമചന്ദ്രൻ, മുൻ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കെൽ പ്രൊജക്റ്റ് മാനേജർ  കെ ടി ഉണ്ണികൃഷ്ണൻ റിപ്പോർട്ടും നഗരസഭ ക്ലീൻ സിറ്റി  മാനേജർ മനോജ് കുമാർ നന്ദിയും പറഞ്ഞു .

Spread the News

Leave a Comment

IMG 20260806 WA0051