anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആർസിസിയിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ

 റീജിയണൽ കാൻസർ സെന്ററിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായപരിധി 01.01.2026ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ഓപ്പറേഷൻ തിയേറ്റർ/ അനസ്തേഷ്യ ടെക്നോളജി/ അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി/ സി.എസ്.എസ്.ഡി ടെക്നോളജി/ സ്റ്റെറിലൈസേഷൻ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി ബിരുദം അല്ലെങ്കിൽ പ്ലസ്ടുവും, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയിൽ കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിപ്ലോമയുമാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടാവണം. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 12നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.

Spread the News

Leave a Comment

IMG 20260806 WA0051