anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അപമാനിക്കുവാൻ നടത്തുന്ന പ്രവർത്തികളിൽ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം.

കൊച്ചി. കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഭാര്യ സുകന്യ ദേവനും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്കും ഇത് സംബന്ധിച്ച് സമൂഹമാധ്യങ്ങളുടെയുള്ള പരിഹാസത്തിനും പിന്നിലെ പരാതിക്കാരന്റെ വ്യക്തി വൈരാഗ്യം അടക്കം സർക്കാർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് ഡിജിപിയുടെ അന്വേഷണ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.IMG 20260307
കൊച്ചി സ്വദേശിയായ ആൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ഫേസ് ബൂക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് കോടതിയലക്ഷ്യ നടപടികളിൽ നേരത്തെ മാപ്പ് നല്കിരുന്നു. തുടർന്നും പ്രവർത്തി ആവർത്തിച്ചതിന് അടുത്ത സമയത്ത് കോടതി തടവിൽ വിധിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിനാണ് പരിധിയിൽ കവിഞ്ഞ ഭൂമി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കുടുംബവും കൈവശം വയ്ക്കുന്നതായി കാണിച്ച് കോടതിയലക്ഷ്യത്തിന് വിധേയനായ ആൾ സർക്കാരിൽ പരാതി നല്കിയത്. പ്രസ്തുത പരാതി സർക്കാർ പരിഗണിച്ച് തീർപ്പാക്കുന്നത് വരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ജഡ്ജി പദവിയിൽ നിന്ന് മാറ്റിനിർത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന ആവിശ്യവുമായി ജഡ്ജിയ്ക്ക് എതിരെ നിരന്തരം ഫെയ്സ് ബുക്കിലൂടെ അപവാദം നിരന്തരം പ്രചരിപ്പിക്കുന്നത് ജുഡീഷ്യറിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും അഡ്വ. കുളത്തൂർ ജയ്സിങ് പരാതിയിൽ പറഞ്ഞു. പൊതുനിരത്തുകളിലെ അനധികൃത ബോർഡുകളും കൊടിമരങ്ങളും നീക്കചെയ്യണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ പിന്നാലെയാണ് ജഡ്ജിയ്ക്കെതിരെ സൈബർ അക്രമണം തുടങ്ങിയത്.

Spread the News

Leave a Comment

IMG 20260806 WA0051