anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

  എം. ബി. രാജേഷിന്റെ “തെരഞ്ഞെടുത്ത ലേഖനങ്ങള്‍” എന്ന പുസ്തകം പ്രകാശനം 14ന്

തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ മന്ത്രി  എം. ബി. രാജേഷിന്റെ “തെരഞ്ഞെടുത്ത ലേഖനങ്ങള്‍” എന്ന പുസ്തകം മാർച്ച് 14 ന് പ്രമുഖ സിനിമാ അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജ് പ്രകാശനം ചെയ്യും.

വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതലുള്ള കാൽ നൂറ്റാണ്ടിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എം ബി രാജേഷ് എഴുതിയ ലേഖനങ്ങളാണ് 752 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. ലോകം, ഇന്ത്യ, കേരളം, സാംസ്കാരികം, വിദ്യാഭ്യാസം, സ്പോർട്ട്സ് തുടങ്ങിയ വിഷയങ്ങളിൽ പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളാണിവ. കോഴിക്കോട് ഹരിതം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

കെ. രാധാകൃഷ്ണന്‍ എം. പി, വി.കെ. ശ്രീരാമന്‍, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആര്‍. ചന്ദ്രന്‍ എന്നിവരും പങ്കെടുക്കും. സി.പി. ചിത്രഭാനു പുസ്തക പരിചയം നടത്തും. മന്ത്രി എം ബി രാജേഷ് പ്രതികരണം നടത്തും.

മാര്‍ച്ച് 14 ന് വൈകുന്നേരം 4.30 ന് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിലാണ് പ്രകാശന ചടങ്ങ്.

Spread the News

Leave a Comment

IMG 20260806 WA0051