anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്

ഡൽഹി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കും.. മെയ് 4ന് ആണ് വോട്ടെണ്ണൽ. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. കേരളം ആസാം പശ്ചിമബംഗാൾ തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.2.19 ലക്ഷം പോളിംഗ് ബൂത്തുകളിലായി 17.14 കോടി വോട്ടർമാർ സമ്മതിദാന അവകാശം നിർവഹിക്കും. കേരളത്തിൽ 2.70 കോടി വോട്ടർമാർ സമ്മതിദാന  അവകാശം വിനിയോഗിക്കും.30471 പോളിംഗ് സ്റ്റേഷനുകൾ കേരളത്തിൽ സജ്ജമാവും. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്, കുടിവെള്ളം, വൈദ്യുത സൗകര്യങ്ങൾ, റാമ്പ്, വീൽ ചെയറുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കും.

Spread the News

1 thought on “കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്”

Leave a Comment

IMG 20260806 WA0051