anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജനപിന്തുണയുള്ള നേതാക്കളെ മാറ്റി പകരക്കാരെ സ്ഥാനാർത്ഥിയാക്കുന്നത് നേതാക്കൾ ശ്രദ്ധിക്കണം.. വിനോദ് കളത്തൊടി

ചെർപ്പുളശ്ശേരി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ്  കെ എസ് ജയ ഘോഷിനെ

സ്ഥാനാർത്ഥിയാക്കണമെന്ന്  ഷൊർണൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിനോദ് കളത്തൊടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നേതൃത്വം ശ്രദ്ധിക്കണമെന്നാണ് വിനോദ് കളത്തൊടി പറയുന്നത് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

പാർട്ടിയെ സ്നേഹിക്കുന്ന, രാപ്പകൽ അധ്വാനിക്കുന്ന താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണം.

കഴിവുറ്റതും ജനകീയനുമായ കെ.എസ്. ജയഘോഷ് സ്ഥാനാർത്ഥിയാകണമെന്നാണ് സാധാരണക്കാരായ ഓരോ കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിക്കുന്നത്.

ജനപിന്തുണയുള്ള നേതാക്കളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഇത്തരം തീരുമാനങ്ങൾ പ്രസ്ഥാനത്തിന് ഗുണകരമാകില്ല.

10 വർഷം തെരുവിൽ സാധാരക്കാരുടെ ശബ്ദമായി സമരവും, പ്രതിഷേധവുമായി ഈ ചെറുപ്പക്കാരൻ മാത്രമേ ഉണ്ടായിട്ടുള്ളൂ…

അർഹതപ്പെട്ടവർക്ക് അവസരം നൽകണമെന്നും, പ്രവർത്തകരുടെ ആവേശം തല്ലിക്കെടുത്തരുതെന്നും നേതൃത്വത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു.

നമുക്ക് വേണ്ടത് വിജയമാണ്, ആ വിജയം ഉറപ്പാക്കാൻ ജനകീയരായ സ്ഥാനാർത്ഥികൾ തന്നെ വരണം!

വിനോദ് കളത്തൊടി
യൂത്ത് കോൺഗ്രസ്
ഷോർണ്ണൂർ നിയോജക മണ്ഡലം
പ്രസിഡന്റ്

രമേശ് പിഷാരടി, പി കെ ശശി  എന്നിങ്ങനെയുള്ള ആളുകളെ സ്ഥാനാർത്ഥിയാക്കുന്നതിൽ നീരസമുള്ള ഒരുപാട് കോൺഗ്രസുകാർ പാലക്കാട് ജില്ലയിൽ ഉണ്ട് എന്നത് വസ്തുതയാണ്.

അതിന്റെ ഉദാഹരണം തന്നെയാണ് വിനോദ് കളത്തൊടി യുടെ ഈ പോസ്റ്റ്..

Spread the News

Leave a Comment

IMG 20260806 WA0051