anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ വൻ തീപ്പിടിത്തം; ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി

പാലക്കാട്‌ : കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ വൻ തീപ്പിടിത്തം; ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാ: കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന പീക്കോൺ (PEECON) എന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. രാവിലെ എട്ടേ ഇരുപതോടെയാണ് തീപ്പിടിത്തമുണ്ടായത്.

സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന തുണി, പ്ലാസ്റ്റിക് എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് (വേസ്റ്റ്) തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയതിനാൽ വൻതോതിൽ കറുത്ത പുക ഉയർന്നത് പ്രദേശത്ത് അൽപ്പനേരം ആശങ്ക സൃഷ്ടിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ കഞ്ചിക്കോട് നിന്നും രണ്ട് യൂണിറ്റും, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റും ഉൾപ്പെടെ നിരവധി ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

അഗ്നിശമന സേനയുടെ ശക്തമായ ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ഫയർ ഫോഴ്സ് അറിയിച്ചു. തീ വേഗത്തിൽ കെടുത്താൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

Spread the News

Leave a Comment

IMG 20260806 WA0051