anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഈദ് ഗാഹുകളിൽ പങ്കെടുത്ത് സുമേഷ് അച്യുതൻ*

ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ ചെറിയ പെരുന്നാൾ ദിനമായ ഇന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ പങ്കെടുത്തു.IMG 20260320 WA0192

രാവിലെ എട്ടു മണിയോടെ തത്തമംഗലം പള്ളിമൊക്ക്, ഷംസുൽ ഇസ്ലാം ജുമാ മസ്ജിദ്,പൊൽപ്പുള്ളി അത്തിക്കോട്, പുളിയംപറമ്പ് പള്ളികളിലെ ഈദ് നമസ്കാരങ്ങളിലാണ് പങ്കെടുത്തത്.IMG 20260320 WA0191

തുടർന്ന് പട്ടഞ്ചേരി പഞ്ചായത്തിലെ പല സ്ഥലങ്ങളിലായി തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽക്കണ്ട് സംസാരിച്ചു. പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാലതി കൃഷ്ണൻ, പട്ടഞ്ചേരി മണ്ഡലം പ്രസിഡന്റ് എസ്. പ്രദീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വൈകിട്ട് ചിറ്റൂർ – തത്തമംഗലം നഗരസഭയിലെ ഇരുപത്തിനാലാം വാർഡായ പരുത്തി കാവിൽ ഗൃഹ സന്ദർശനവും നടത്തി. ചിറ്റൂർ – തത്തമംഗലം മുൻ നഗരസഭാ ചെയർമാൻ കെ. മധു, മണ്ഡലം കമ്മറ്റി പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം എന്നിവർ അനുഗമിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051