anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി കെ ശശിയുടെ ചിഹ്നം കൈപ്പത്തി… ഡിസിസി സെക്രട്ടറി പി സ്വാമിനാഥൻ പറയുന്നത് ഇങ്ങനെ

ചെർപ്പുളശ്ശേരി.  രാഷ്ട്രീയത്തിൽ നിത്യശത്രുക്കളില്ലല്ലോ. ഇന്നത്തെ എതിരാളി നാളത്തെ സഹചാരിയാകാം. വിമർശകരേയും വിമർശനവിധേയമാക്കിയാൽ കാലം കവരാത്ത അക്ഷരങ്ങൾ തെളിമയോടെ വായിക്കാം. EMS, AKG , കൃഷ്ണപിള്ള ഇവരുടെ ആരൂഢ പ്രസ്ഥാനം ഏതായിരുന്നു. കുഞ്ഞാലിയുടെ ഘാതകനെന്ന് തൊണ്ടപ്പെട്ടുമാറുച്ചത്തിൽ ആരോപിച്ച ആര്യാടനെ മന്ത്രിയാക്കിയവർക്ക് ചരിത്രവായനയിലെ മറവി അനുഗ്രഹമാകാം. DCC പ്രസിഡണ്ടായിരുന്ന ഹംസയെ പരിശുദ്ധനാക്കിയതും. പിണറായിയെ സെക്സ് റാക്കറ്റിന്റെ ക്യാപ്റ്റൻ എന്നു വിശേഷിപ്പിച്ച ഒരു ത്രഡിന്റെ കുറവുള്ളവനെ അരദിവസം കൊണ്ട് ചുവപ്പുലായനിയിൽ മുക്കി പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചതും നാം കൗതുകത്തോടെ കണ്ടു. KV തോമസ്സിന് തിരുത തോമ എന്ന ചെല്ലപ്പേർ നൽകിയവർ, KPഅനിൽ കുമാറിനേയും പ്രശാന്തിനേയും ദത്തെടുത്തവർ, സഹപ്രവർത്തകരെ ഉന്മൂലനം ചെയ്യാൻ നേതൃത്വം കൊടുത്ത OK വാസുവിനെയും വിശുദ്ധരാക്കിയവർ, അടവുനയമെന്ന പുത്തൻപദം സംഭാവന ചെയ്തവർ, ഇന്ന് ഓരിയിടുമ്പോൾ കേരളീയർ അൽഷിമേഴ്സ് ബാധിച്ചവരല്ലെന്ന് ഓർക്കണം. തത്വാധിഷ്ഠിത സമീപനത്തിൽ നിന്നും, പ്രായോഗികപഥത്തിലൂടെ സഞ്ചരിക്കാൻ വിവേകം കാണിച്ച നേതൃത്വത്തിന് ത്രിവർണ്ണാഭിവാദ്യങ്ങൾ.. ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശിക്കൊപ്പം സ്വാമിനാഥൻ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. വരുന്ന ദിവസങ്ങളിലും പി കെ ശശിയെ വിജയിപ്പിക്കുന്നതിന് പി സ്വാമിനാഥൻ കൂടെയുണ്ടാകും.

Spread the News

Leave a Comment

IMG 20260806 WA0051