anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

*പട്ടഞ്ചേരി പഞ്ചായത്ത് മണ്‌ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി* 

ചിറ്റൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്

പട്ടഞ്ചേരി പഞ്ചായത്ത് മണ്‌ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പട്ടഞ്ചേരി കൺവെൻഷൻ സെന്ററിൽ നടന്നു. മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ കാർഷിക ബാങ്ക് പ്രസിഡന്റുമായ കെ. ഗോപാലസ്വാമി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എസ്.പ്രദീപ് അധ്യക്ഷനായി. സുമേഷ് അച്യുതൻ നന്ദി പറഞ്ഞു. ഐ.യു.എം.എൽ നേതാവ് അബ്ദുള്ള, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിം, യു.ഡി.എഫ് ചെയർമാൻ രതീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, ജില്ലാ കോൺഗ്രസ് സെക്രട്ടറി ആർ. സദാനന്ദൻ, കെ.സി. പ്രീത്, രതീഷ് പുതുശ്ശേരി, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ, ഷംസത് ബാനു, ധനലക്ഷ്മി, മാലതി കൃഷ്ണൻ, പെരുമാട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാഗരാജ്, പങ്കജാക്ഷൻ, യൂത്ത് മണ്ഡലം പ്രസിഡന്റ് മനോജ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051