anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു

മണ്ണാർക്കാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിൻെറയും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിൻെറയും ഭാഗമായി മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് സംഘടിപ്പിച്ചു.IMG 20260323 WA0281(1)

കുന്തിപ്പുഴയിൽ നിന്നും ആരംഭിച്ച്കോടതിപ്പടി, കല്ലാംകുഴി, ആനമൂളി പ്രദേശങ്ങളിലെ പ്രധാന വീഥികളിലൂടെ നീങ്ങിയ മാർച്ചിന് മണ്ണാർക്കാട് പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനാ കമാൻഡർമാരും നേത്യത്വം നൽകി. സമ്മതിദാനാവകാശം വോട്ടർമാർക്ക് ഭയരഹിതമായി വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് റൂട്ട് മാർച്ചിൻറെ പ്രധാന ലക്ഷ്യം.

വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Spread the News

Leave a Comment

IMG 20260806 WA0051