anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഷൊർണ്ണൂരിന് ഇനി സ്വർണ്ണത്തിളക്കം*

കേരളമാകെ വ്യാപകമായ യുഡിഎഫ് തരംഗം പ്രകടമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം അവരുടെ ക്ഷേമത്തിന് വേണ്ടി ലഭ്യമാക്കാൻ ഐക്യമുന്നണി സൂസജ്ജമാണ്. ജനക്ഷേമത്തിന്റെയും സാമൂഹികമായ പുനർനിർമ്മിതിയുടെയും യുഡിഎഫ് അജണ്ടക്ക് വേണ്ടി കേരളം കാത്തിരിക്കുന്നു. ആ മാറ്റം യാഥാർത്ഥ്യമാക്കാനും പുതിയൊരു ചരിത്രം രചിക്കാനും തക്ക ശേഷിയോടെയും സർവ്വ യോഗ്യതയോടെയുമാണ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ പോരാളിയായി പി ഹരിഗോവിന്ദൻ  ഷൊർണൂരിലെ സ്ഥാനാർത്ഥിയായി വന്നിരിക്കുന്നത്.IMG 20260324 WA0249

ലോകാധ്യാപക സംഘടനയായ എജ്യൂക്കേഷൻ ഇൻ്റർനാഷനലിൻ്റെ തുടർച്ചയായ 3 ആഗോള സമ്മേളനങ്ങളിൽ ഇന്ത്യാ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു അന്തർദേശീയ വ്യക്തിത്വത്തിനുടമയായി. കാനഡയിലെ ഒട്ടാവയിലും തായ്ലൻറിലും അർജൻ്റീനയിലും വെച്ചു നടന്ന ലോകാധ്യാപക സമ്മേളനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.

ഊർജ്ജദായകവും സേവനസന്നദ്ധവുമായ വ്യക്തിത്വത്തിന്റെ ഉടമ, വിദ്യാർത്ഥിജീവിതകാലം മുതൽ പൊതുരംഗത്ത് ശക്തമായി ഇടപെട്ടും ക്രിയാത്മകമായി പ്രവർത്തിച്ചും നേടിയ ധന്യമായ പാരമ്പര്യം, ജനങ്ങൾക്കിടയിൽ അതും സാധാരണക്കാരുടെ മധ്യത്തിൽ പ്രവർത്തിച്ചു നേടിയ പരിചയസമ്പത്തിന്റെ ഉടമ,
കേരളത്തിലെ ഏറ്റവും പ്രബല അധ്യാപക സംഘടനയുടെ പ്രസിഡണ്ട് എന്ന നിലയിൽ പ്രകടമാക്കിയ നേതൃപാടവം, ദേശീയാധ്യാപക സംഘടനയുടെ ട്രഷററായും ഇപ്പോൾ സീനിയർ വൈസ് പ്രസിഡൻ്റുമായി ദീപ്തമായ ദേശീയ തലത്തിലെ പ്രവർത്തന പാരമ്പര്യം!

പൊതുവിദ്യാഭ്യാസത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി യശസ്സാർന്ന സംഭാവന നൽകി.

കറകളഞ്ഞ മതേതരവാദി! തികഞ്ഞ വിശ്വാസിയ്ക്ക് എങ്ങനെ ബഹുസ്വരതയുടെ കാവലാളാവാം എന്ന് മാഷിൽ നിന്ന് പഠിക്കാം.

അടിയുറച്ച ഗാന്ധിയൻ !!

എല്ലാറ്റിനുമൊപ്പം ആരോടും മധുരമായി പെരുമാറുകയും സംവദിക്കുകയും ചെയ്യുന്ന സ്നേഹശീലൻ, കർമ്മരംഗത്തെ കരുത്തിനോടൊപ്പം ജീവിതത്തിന്റെ ലാളിത്യം… ഇതൊക്കെയാണ് പി ഹരിഗോവിന്ദൻ.

ഷൊർണൂരിലെ ജനങ്ങൾ കുറഞ്ഞ ദിവസങ്ങൾക്കം തന്നെ അദ്ദേഹത്തെ സ്വീകരിക്കുകയും നെഞ്ചിലേറ്റുകയും ചെയ്തിരിക്കുന്നു.

മാഷ് ഒരു പാഠപുസ്തകവും ഒരു പാഠശാലയുമാണ്.

മാഷ് ഉജ്ജ്വല വിജയത്തിലേക്ക്!!

ഷൊർണൂരിൽ,

സ്നേഹത്തിൻ്റെ കട മാഷ് തുറക്കും

അവിടെ സ്നേഹത്തിൻ്റെ രാഷ്ട്രീയം മാഷ് പറയും

IMG 20260324 WA0249

Spread the News

Leave a Comment

IMG 20260806 WA0051